34 തസ്തികകളിൽ PSC വിജ്ഞാപനം


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്), പോളിമർ ടെക്‌നോളജി പോളിടെക്‌നിക് ലക്ചറർ, ഹോംസയൻസ് അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി 34 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഒക്ടോബർ ഒന്നിന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

നവംബർ രണ്ടാംതീയതിവരെ അപേക്ഷിക്കാൻ സമയമുണ്ട്. പോളിടെക്‌നിക് അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഷോർട്ട്ഹാൻഡ്), ഇ.ഇ.ജി. ടെക്‌നീഷ്യൻ, ട്രേസർ സബ് എൻജിനിയർ (സിവിൽ), സോഷ്യൽ സയൻസ് ഹൈസ്‌കൂൾ ടീച്ചർ (തസ്തികമാറ്റം) തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് തസ്തികകൾ.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി), വിനോദസഞ്ചാരവകുപ്പിൽ മാനേജർ, വിവിധ ജില്ലകളിൽ സിവിൽ എക്സൈസ് ഓഫീസർ തുടങ്ങിയ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ അനുമതിനൽകി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ (ഓർത്തോട്ടിക്സ്) അപേക്ഷകർക്ക് ഓൺലൈൻ പരീക്ഷ നടത്തും.

ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് സൈക്കിൾസവാരി പരീക്ഷ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ, വ്യാവസായിക പരിശീലനവകുപ്പിൽ യു.ഡി. സ്റ്റോർകീപ്പർ, കണ്ണൂർ ജില്ല വിവിധ വകുപ്പുകളിൽ അറ്റൻഡർ തസ്തികകൾക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങള്‍ക്ക് തൊഴില്‍വാര്‍ത്ത വാങ്ങാം

Content Highlights: psc notification october 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented