48 ലക്ചറർ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം | PSC


സെപ്റ്റംബർ 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് ഡയറ്റുകളിൽ 24 വിഷയങ്ങളിലായി തസ്തികമാറ്റം ഉൾപ്പെടെ 48 ലക്ചറർ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനമായി. സെപ്റ്റംബർ 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഒക്ടോബർവരെ അപേക്ഷിക്കാൻ സമയമുണ്ടാകും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, ഉറുദു, കന്നഡ, അസസ്‌മെന്റ് ആൻഡ് ഇവാല്യുവേഷൻ, എജ്യുക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്മെന്റ് തുടങ്ങിയവയാണ് വിഷയങ്ങൾ. ഡയറ്റ് ലക്ചററുടെ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെന്റിനും വിജ്ഞാപനം ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

വ്യവസായ-വാണിജ്യവകുപ്പിൽ ഫോർമാൻ, പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലൈബ്രേറിയൻ (കന്നഡ) എന്നീ തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ അനുമതിനൽകി.

ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ്-2, പോലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി.-റെഗുലർ വിങ്) എൻ.സി.എ. മുസ്‌ലിം തസ്തികകളിൽ അർഹതാപട്ടിക തയ്യാറാക്കും. ഭൂജലവകുപ്പിൽ മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ് തസ്തികയ്ക്ക് പരീക്ഷനടത്താൻ തീരുമാനിച്ചു. തീയതി ഉടൻ അറിയിക്കും.

Content Highlights: psc notification for lectures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented