പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ), ഐ.ടി. ഓഫീസർ, മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.ഐ.), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തുടങ്ങി 42 തസ്തികകളിലെ പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു.
ഡിസംബർ 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2023 ജനുവരി 18 വരെ അപേക്ഷിക്കാൻ സമയം നൽകും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘മാതൃഭൂമി തൊഴിൽവാർത്ത’യിലുണ്ടാകും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മിൽമയിൽ അക്കൗണ്ട്സ് ഓഫീസർ, മാർക്കറ്റിങ് ഓർഗനൈസർ, കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ, ഹൈസ്കൂൾ ടീച്ചർ ഹിന്ദി തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.
പി.എസ്.സി.യിൽ പ്രോഗ്രാമർ, ആരോഗ്യവകുപ്പിൽ നഴ്സിങ് ട്യൂട്ടർ, സർവകലാശാലകളിൽ പ്രോഗ്രാമർ തുടങ്ങിയ തസ്തികകളുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ, ഭൂജലവകുപ്പിൽ സർവേയർ തുടങ്ങിയവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും അനുമതിനൽകി. ഇന്ത്യ റിസർവ് ബറ്റാലിയൻ മുഖ്യപരീക്ഷയെഴുതുന്നതിനുള്ള അർഹതാപട്ടിക തയ്യാറാക്കാൻ നിർദേശിച്ചു. ആയുർവേദ മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തുന്നതിന് അനുമതി നൽകി.
Content Highlights: PSC notification 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..