പ്രതീകാത്മക ചിത്രം | മാതൃഭൂമി
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 30
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വനം
നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍). പ്രായപരിധി 1930: ഉദ്യോഗാര്‍ഥികള്‍ 02.01.1992നും 01.01.2003നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഒരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടില്ല.
വിദ്യാഭ്യാസ യോഗ്യത: കേരള സര്‍ക്കാരിന്റെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരള/ഭാരത സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
വിവിധ കോര്‍പ്പറേഷനുകളില്‍ജൂനിയര്‍ അസിസ്റ്റന്റ്
ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ് II/ ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ് /ജൂനിയര്‍ ക്ലാര്‍ക്ക് മുതലായവവിവിധ കോര്‍പ്പറേഷനുകള്‍
പ്രായപരിധി: 1836. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടുതീയതികളും ഉള്‍പ്പെടെ). പട്ടികജാതി/വര്‍ഗ, മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ബി.എ./ ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.
Content Highlights: PSC invited Applications for 44 posts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..