പി.എസ്.സി പരീക്ഷകള്‍ വിവരണാത്മക രീതിയിലേക്ക് മാറും- അഡ്വ.എം.കെ സക്കീര്‍


പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ. സക്കീർ (Photo: Praveen Das)

തിരുവനന്തപുരം: നിലവില്‍ ഉയര്‍ന്ന തസ്തികകള്‍ക്ക് മാത്രമുള്ള വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങി പി.എസ്.സി. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിരുദതല പരീക്ഷകള്‍, അധ്യാപക തസ്തികകള്‍ എന്നിവയില്‍ ഭാവിയില്‍ വിവരണാത്മക പരീക്ഷകള്‍ പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ നിലവാരം വര്‍ധിക്കുന്നതോടെ കൂടുതല്‍ മികവിലേക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ മാറുമെന്നാണ് പി.എസ്.സി കണക്കാക്കുന്നത്. കാണാപ്പാഠം പഠിക്കുന്നവര്‍ക്കുള്ളതാണ് പി.എസ്.സി. പരീക്ഷയെന്ന ആക്ഷേപം ഇതോടെ ഇല്ലാതാകുമെന്നും പി.എസ്.സി പ്രതീക്ഷിക്കുന്നുപി.എസ്.സി അടുത്തിടെ നടപ്പാക്കിയ രണ്ട് ഘട്ട പരീക്ഷകളില്‍ ബിരുദതലത്തില്‍ രണ്ടാം ഘട്ടം വിവരണാത്മകമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. മൂല്യനിര്‍ണയത്തിന് വേഗത വര്‍ധിപ്പിക്കാന്‍ ഒ.എസ്.എം. (ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്) ഏര്‍പ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ അധ്യാപകര്‍ സഹകരിച്ചില്ലെന്ന് ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു


Content Highlights: psc exam, jobs, kerala psc, psc news, job alkert, latest news, kerala public service commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented