പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്-കമാന്‍ഡോ വിങ്) നിയമനത്തിന് ജൂലായ് 9, 10 ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടത്തേണ്ടിയിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 24, 25 തീയതികളിലേക്ക് മാറ്റി.
പത്തനംതിട്ട ജില്ലയില്‍ ജൂലായ് 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയില്‍ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയില്‍ 30, ഓഗസ്റ്റ് 1 തീയതികളിലേക്കും തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയില്‍ ജൂലായ് 31, ഓഗസ്ത് 2 തീയതികളിലേക്കും വയനാട്, കാസര്‍കോട് ജില്ലകളില്‍ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്.
ജൂലായ് 28-ന് എറണാകുളം ജില്ലയില്‍ നടത്തേണ്ടിയിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 31- ലേക്കും മലപ്പുറം ജില്ലയില്‍ ഓഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ ജൂലായ് 9, 10, 28 തീയതികളിലെ അഡ്മിഷന് ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണം.
അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് ജൂലായ് 6 മുതല്‍ 22 വരെ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിലും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.
കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് 6, 7 തീയതികളില്‍ പി.എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം ഉണ്ടാകും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച്് പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മൈക്രോബയോളജി) തസ്തികയിലേക്ക് ജൂലായ് 6-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
പരീക്ഷ റദ്ദാക്കി
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്/ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 57/2021), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 59/2020) തസ്തികകളിലേക്ക് 25-ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ റദ്ദ് ചെയ്തു.
വാചാ പരീക്ഷ
2022 ജനുവരി വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 13-ന് നടത്തിയ സെക്കന്‍ഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് - മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 6 ന് രാവിലെ 10-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വാചാ പരീക്ഷ നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..