പ്രതീകാത്മക ചിത്രം | Photo: gettyimages.in
കാലടി ശ്രീശങ്കരാചാര്യസംസ്‌കൃതസര്‍വ്വകലാശാലയുടെ ഐ. ടി. വിഭാഗത്തില്‍ പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകള്‍), ജൂനിയര്‍ പ്രോഗ്രാമര്‍ (നാല് ഒഴിവുകള്‍), ട്രെയിനി പ്രോഗ്രാമര്‍ (അഞ്ച് ഒഴിവുകള്‍) തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്രോഗ്രാമര്‍
യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. / എം.എസ്‌സി.(കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
വേതനം: പ്രതിമാസം-30,000 /-രൂപ
ജൂനിയര്‍ പ്രോഗ്രാമര്‍
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. /എം.എസ്‌സി.(കമ്പ്യൂട്ടര്‍സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം
വേതനം:പ്രതിമാസം -21,420/-രൂപ
ട്രെയിനി പ്രോഗ്രാമര്‍
യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്. ബിരുദം. ജാവ, പി.എച്ച്.പി. ഫ്രെയിംവര്‍ക്കില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി നാല് വര്‍ഷം കഴിഞ്ഞവരാകരുത്. വേതനം: പ്രതിമാസം-10,000/-രൂപ
പ്രായം നിലവിലുളള സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരമായിരിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 28. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.
Content Highlights: Programmer ,Junior Programmer vacancies in Sree Sankaracharya University of Sanskrit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..