പ്രദീപ് കുമാര്‍ ജോഷി പുതിയ യു.പി.എസ്.സി ചെയര്‍പേഴ്‌സണായി നിയമിതനായി


1 min read
Read later
Print
Share

2022 ഏപ്രില്‍ 4 വരെയാണ് ചുമതല

പ്രദീപ് കുമാർ ജോഷി | Image Credit: upsc.gov.in

ന്യൂഡല്‍ഹി: പ്രൊഫസര്‍ പ്രദീപ് കുമാര്‍ ജോഷി പുതിയ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിതനായി. നിലവില്‍ യു.പി.എസ്.സി അംഗമായ പ്രദീപ് കമാര്‍ ജോഷി മുന്‍ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്നു. നിലവില്‍ യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

2015-ലാണ് പ്രദീപ് കുമാര്‍ ജോഷി യു.പി.എസ്.സി അംഗമായത്. 2022 ഏപ്രില്‍ 4 വരെയാണ് ചെയര്‍പേഴ്‌സണ്‍ ചുമതല. നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.

1977-ല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാര്‍ ജോഷി 1981-ല്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി ബിരുദവും നേടിയിട്ടുണ്ട്. 28 വര്‍ഷത്തിലേറെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഭീം സെയ്ന്‍ ബസ്സി, എയര്‍ മാര്‍ഷല്‍ എ.എസ് ഭോണ്‍സ്‌ലേ (റിട്ടയേഡ്), സുജാത മേത്ത, മനോജ് സോനി, സ്മിത നാഗരാജ്, എം സത്യവതി, ഭരത് ഭൂഷണ്‍ വ്യാസ്, ടി.സി.എ ആനന്ദ്, രാജിവ് നയന്‍ ചൗബെ എന്നിവരാണ് നിലവില്‍ യു.പി.എസ്.സിയിലെ മറ്റ് അംഗങ്ങള്‍. പ്രദീപ് കുമാര്‍ ജോഷി ചെയര്‍പേഴ്‌സണാകുന്നതോടെ ഒരു ഒഴിവുവരും. സിവില്‍ സര്‍വീസസ് ഉള്‍പ്പെടെ കേന്ദ്രസര്‍വീസിലുള്ള വിവിധ പരീക്ഷകള്‍ നടത്തുന്നത് യു.പി.എസ്.സിയാണ്.

Content Highlights: Prof Pradeep Kumar Joshi Appointed UPSC Chairperson

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PSC

1 min

55 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Sep 19, 2023


south Indian Bank

1 min

ബിരുദക്കാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്

Sep 20, 2023


jobs

1 min

യുഎസ് നികുതി രംഗത്ത് കരിയര്‍,വനിതകള്‍ക്ക് സൗജന്യ കോഴ്‌സുമായി അസാപ് കേരളയും വനിതാ ശിശു വികസന വകുപ്പും

Sep 21, 2023


Most Commented