പാന്റ്സും ബെൽറ്റും വേണ്ട; ഗർഭിണികളായ ജീവനക്കാർക്ക് സാരിയുടുക്കാമെന്ന് വനംവകുപ്പ്


വി.ഒ. വിജയകുമാർ

.

മാനന്തവാടി: യൂണിഫോം തസ്തികയിൽ ജോലിചെയ്യുന്ന സംരക്ഷണവിഭാഗം ജീവനക്കാർക്ക് ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ ഇളവുനൽകുമെന്ന് വനംവകുപ്പ്. ഇതുസംബന്ധിച്ച് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) ഡോ. പി. പുകഴേന്തി ഉത്തരവിറക്കി. വനിതാസംരക്ഷണവിഭാഗം ജീവനക്കാർക്ക് ഗർഭകാലത്തിൽ ആറാംമാസംമുതൽ വനംവകുപ്പ് നിലവിൽ നിഷ്കർഷിച്ചിരിക്കുന്ന യൂണിഫോമിനു പകരം കാക്കിസാരിയും ബ്ലൗസും ജോലിസമയത്ത് ധരിക്കാൻ അനുമതി നൽകിയാണ് ഉത്തരവിറങ്ങിയത്. ഇത് റെയ്ഞ്ചർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റിസർവ് ഫോറസ്റ്റ് വാച്ചർമാർ തുടങ്ങിയ ജീവനക്കാർക്ക് ആശ്വാസമാകും. പുതിയ തീരുമാനം വനിതാജീവനക്കാരുടെ ശാരീരികബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനൊപ്പം മനോവീര്യം വർധിപ്പിക്കുമെന്നും വനംവകുപ്പ് കരുതുന്നു.

പോലീസിൽ വനിതാജീവനക്കാർ സാരിയുടുത്ത് ജോലിചെയ്യാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും സാരിയെ പടിക്കുപുറത്ത് നിർത്തിയിരിക്കുകയായിരുന്നു വനംവകുപ്പ്.



Content Highlights: Pregnant forest officials can substitute saree for their uniform


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented