പ്രതീകാത്മക ചിത്രം
പി.എസ്.സി. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതോടെ പരീക്ഷാകേന്ദ്രങ്ങൾക്ക് പി.എസ്.സി.യുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് പി.എസ്.സി. സെക്രട്ടറി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി.
വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉദ്യോഗാർഥികളുടെ പരാതി ലഭിച്ചതോടെയാണ് നടപടി. പരീക്ഷാസമയത്ത് ചില ഇൻവിജിലേറ്റർമാർ ഹാളിന് പുറത്തേക്ക് ഇറങ്ങി സഹപ്രവർത്തകരുമായി സംസാരിക്കുന്നുണ്ടെന്നും വാണിങ്ബെൽസമയത്ത് ഒ.എം.ആർ. ഷീറ്റ് തിരിച്ചുവാങ്ങി പരീക്ഷ അവസാനിപ്പിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ.
ആവശ്യമായിടത്ത് ഉദ്യോഗാർഥികളുടെ ഒപ്പ് രേഖപ്പെടുത്താതെ പരീക്ഷയുടെ അനുബന്ധരേഖകൾ തിരിച്ചേൽപ്പിക്കുന്ന പ്രവണതയും ആവർത്തിക്കുന്നതായി പി.എസ്.സി. ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ രണ്ടിടത്ത് ഉദ്യോഗാർഥികളുടെ ഒപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. തിരിച്ചറിയൽകാർഡ് നമ്പറിനോടൊപ്പം വേണ്ട ഉദ്യോഗാർഥിയുടെ ഒപ്പാണ് രേഖപ്പെടുത്താതെപോവുന്നത്.
ഉദ്യോഗാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സൂപ്രണ്ടുമാർ ആവശ്യമായ നിരീക്ഷണം നടത്തണമെന്നും പി.എസ്.സി. നിർദേശിച്ചിട്ടുണ്ട്.
Content Highlights: Phone usage of Invigilators at psc exam hall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..