-
കോട്ടയം ഇടുക്കി ജില്ലകളില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി/ കാരുണ്യ മെഡിസിന് ഡിപ്പോ ഡിവിഷനുകളിലേക്ക് രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: ബി.ഫാം/ ഡി.ഫാം. ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. ഉദ്യോഗാര്‍ഥികള്‍ 1985 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. 2020 മാര്‍ച്ച് രണ്ടിന് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 16000 രൂപ.
എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 9 രാവിലെ 10 മണിക്ക് കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് നഴ്സിങ് സ്കൂളില്‍ എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് തിരഞ്ഞെടുപ്പിന് എത്തേണ്ടത്.
ഫോണ്‍: 0481-2562401
Content Highlights: Pharmacist vacancy in Karunya
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..