പവർഗ്രിഡ് കോർപ്പറേഷനിൽ ഫീൽഡ് എൻജിനിയർ/സൂപ്പർവൈസർ: 800 ഒഴിവുകൾ


രണ്ടുവർഷമോ പദ്ധതി അവസാനിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം. ഇന്ത്യക്കകത്തോ പുറത്തോ നിയമനം ലഭിക്കാം.

PGCIL

മഹാരത്ന റാങ്കിലുള്ള പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനിയറുടെയും ഫീൽഡ് സൂപ്പർവൈസറുടെയും ഒഴിവിലേക്ക് അപേക്ഷിക്കാം. 800 ഒഴിവുണ്ട്. കേന്ദ്ര സർക്കാരിന്റെ റീവാംപ് ഡിസ്ട്രിബ്യൂഷൻ സെക്ടർ റീഫോം സ്കീമുമായി (ആർ.ഡി.എസ്.എസ്.) ബന്ധപ്പെട്ട കരാർ നിയമനമാണ്. രണ്ടുവർഷമോ പദ്ധതി അവസാനിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം. ഇന്ത്യക്കകത്തോ പുറത്തോ നിയമനം ലഭിക്കാം.

ഫീൽഡ് എൻജിനിയർ

  • ഇലക്‌ട്രിക്കൽ-50, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-15, ഐ.ടി.-15 എന്നിങ്ങനെയാണ് ഒഴിവുകൾ.
  • യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി./തത്തുല്യവിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക്) നേടിയ ഫുൾടൈം ബി.ഇ./ബി.­ടെക്./ ബി.എസ്‌സി. എൻജിനിയറിങ്ങും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • ശമ്പളം: 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
ഫീൽഡ് സൂപ്പർവൈസർ

  • ഇലക്‌ട്രിക്കൽ-48, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-240 എന്നിങ്ങനെയാണ് ഒഴിവ്.
  • യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/തത്തുല്യവിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക്) നേടിയ ഫുൾടൈം ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • ശമ്പളം: 23,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
വിവരങ്ങൾക്ക്: www.powergrid.in | അവസാനതീയതി: ഡിസംബർ 11

Content Highlights: PGCIL Field Engineer & Supervisor Recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented