Reprsentational Image | photo: freepik.com
വാഷിങ്ടൺ: ബിസിനസ്-ടൂറിസ്റ്റ് വിസകളിൽ (ബി-1, ബി-2 വിസകൾ) എത്തുന്നവർക്കും ഇനി അമേരിക്കയിൽ ജോലിക്ക് അപേക്ഷിക്കാം. എന്നാൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് വിസ മാറ്റണം. യു.എസ്. സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രന്റ് സർവീസസ് (യു.എസ്.സി.െഎ.എസ്.) ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഇന്ത്യക്കാർ ഉൾപ്പെടെ, യു.എസിൽ ജോലിചെയ്തിരുന്ന ഒട്ടേറെയാളുകൾക്ക് സമീപകാലത്ത് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴിൽവിസയിൽ എത്തി ജോലി നഷ്ടമായി 60 ദിവസത്തിൽക്കൂടുതൽ ഇവിടെ തങ്ങാനാവില്ല എന്നതുകൊണ്ട് ഒട്ടേറെ വിദഗ്ധ തൊഴിലാളികൾ രാജ്യംവിടുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ ഉൾപ്പെടെ വൻകിട സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് താത്‌കാലിക വിസയിൽ എത്തുന്നവർക്കും തൊഴിലിന് അപേക്ഷിക്കാൻ അവസരം നൽകുന്നത്. താത്‌കാലിക ആവശ്യങ്ങൾക്ക് അനുവദിക്കുന്നതാണ് ബി-1, ബി-2 വിസകൾ. ചെറിയ കാലത്തേക്കുള്ള ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കുള്ളതാണ് ബി-1 വിസ. ബി-2 വിനോദസഞ്ചാരത്തിന് എത്തുന്നവർക്കും.
എച്ച്-1 ബി വിസാ കാലാവധി നീട്ടാനും നിവേദനം
തൊഴിൽ നഷ്ടമായവർക്ക് വിസാ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ യു.എസ്. പ്രസിഡന്റ് ജോ ബൈഡന് നിവേദനംനൽകിയിരുന്നു. അമേരിക്കയിലെ ടെക്നോളജി മേഖലയിൽ ഒട്ടേറെ ഇന്ത്യക്കാരാണ് തൊഴിൽരഹിതരായി തുടരുന്നത്. വിദേശതൊഴിലാളികളെ ജോലിക്കെടുക്കാൻ യു.എസ്. കമ്പനികൾക്ക് അനുവാദംനൽകുന്ന എച്ച്-1 ബി വിസയിൽ വന്നവരാണ് അധികവും. ടെക് കമ്പനികളിൽ ജോലിക്കായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും ഈ വിസയിൽ എത്തുന്നത്.
തൊഴിൽ നഷ്ടമായാൽ 60 ദിവസംകൊണ്ട് രാജ്യംവിടണമെന്ന വ്യവസ്ഥ മാറ്റി ഒരുവർഷ കാലാവധി അനുവദിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ മറ്റൊരു തൊഴിലിൽ ചേരാൻ മതിയായ സമയം ലഭിക്കും.
Content Highlights: people with tourist/business visa in US can apply for jobs
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..