ഫോട്ടോ: ജി ശിവപ്രസാദ് | മാതൃഭൂമി
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: www.keralapsc.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി അഞ്ച്.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍-ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)-ജലസേചനം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)-ഹോമിയോപ്പതി, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് I-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം)-വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ -കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
പ്രായപരിധി: 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടാകും.
യോഗ്യത: എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യത.
Content Highlights: P.S.C latest notifications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..