Mathrubhumi Archives
കേരള സർക്കാരിന് കീഴിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് മാനേജർ, ഇൻഫർമേഷൻ എജുക്കേഷൻ കമ്യൂണിക്കേറ്റർ തസ്തികകളിൽ അവസരം. കരാർ നിയമനമാണ്.
തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ
എക്സിക്യൂട്ടീവ് മാനേജർ: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിൽ ബി.ടെക് അല്ലെങ്കിൽ മാർക്കറ്റിങ്ങിൽ എം.ബി.എ: 30 വയസ്സ്
ഇൻഫർമേഷൻ എജുക്കേഷൻ കമ്യൂണിക്കേറ്റർ: ജേണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമയും ഇംഗ്ലീഷ്, മലയാളം ഭാഷയിൽ പ്രാവീണ്യവും. 10 വർഷത്തെ പ്രവൃത്തിപരിചയം: 40 വയസ്സ്
അപേക്ഷ: ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും Managing Director, Roads and Bridges Development Corporation of Kerala, 2nd Floor, Preethi Building,0pp SNDP Temple, Mahakavi Vailoppilli Rd, near Jn, Palarivattom,Ernakulam, Kerala 682025 എന്ന വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ www.rback.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.
Content Highlights: Opportunity in Roads and Bridges Development Corporation kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..