Representational Image | Photo: AP
ന്യൂഡല്‍ഹി: എല്ലാ പോസ്റ്റുകളിലും സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവസരം നല്‍കിയിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയില്‍ നിയമിതരായത് 12,409 സ്ത്രീകള്‍ മാത്രമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതേസമയം നിയമിതരായ പുരുഷന്മാരുടെ എണ്ണം 1.64 ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച ലോക്‌സഭയില്‍ ബി.എസ്.പി എം.പി സംഗീത ആസാദിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'റെയില്‍വേയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്ന വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന അപേക്ഷാ ഫീസ് തിരികെ നല്‍കാറുണ്ട്. കൂടാതെ, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, ഭര്‍ത്താക്കന്മാരില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞ പുനര്‍വിവാഹം ചെയ്യാത്ത സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പ്രായപരിധി 35 വയസായി ഇളവ് ചെയ്തിട്ടുണ്ട്.' മന്ത്രി പറഞ്ഞു
വനിതാ ഉദ്യോഗാര്‍ത്ഥികളുടെ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിനുള്ള (എവിടെ നടത്തിയാലും) യോഗ്യതാ മാനദണ്ഡങ്ങളിലും ഇളവ് നല്‍കിയിട്ടുണ്ട്. കൂടാതെ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ലേക്കുള്ള ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റില്‍ സ്ത്രീകള്‍ക്ക് നിശ്ചിത സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു
2019-20-ലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലിയില്‍ പ്രവേശിച്ചതെന്നും(8957 പേര്‍) മന്ത്രി രേഖാമൂലം വ്യക്തമാക്കി. 2018-2019(786), 2020-21(779), 2021-22(276), 2022-23(1,611) എന്നിങ്ങനെയാണ് വനിതാ നിയമനങ്ങളുടെ കണക്ക്.
അതേസമയം 1,64,281 പുരുഷന്മാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റെയില്‍വേയില്‍ നിയമിതരായത്. 2019-20ല്‍ മാത്രം നിയമിതരായത് 1,28,570 പേരാണ്. 201819 (707), 202021 (4,779), 202122 (4,336) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍
Content Highlights: Only 12k women hired by railways in last 5 yrs
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..