Representative image
2022 ഡിസംബര്‍ സെഷന് യു.ജി.സി. നെറ്റ് വഴി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ വിജ്ഞാപനംചെയ്തു.
ഒ.എന്‍.ജി.സി.
ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ് (ഒ.എന്‍.ജി.സി.), എച്ച്.ആര്. എക്സിക്യുട്ടീവ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഒഫീഷ്യല്‍ ലാംഗ്വേജ് ഓഫീസര്‍ തുടങ്ങിയ ക്ലാസ് I എക്സിക്യുട്ടീവുകളെയാണ് നിയമിക്കുന്നത്.
ഒ.എന്‍.ജി.സി.യിലെ സ്ഥാനങ്ങള്ക്കുവേണ്ട യോഗ്യത:
- എച്ച്.ആര്. എക്സിക്യുട്ടീവ്: എം.ബി.എ. (പേഴ്സണല്‍ മാനേജ്മെന്റ്/എച്ച്.ആര്.ഡി./എച്ച്.ആര്.എം. സ്പെഷ്യലൈ സേഷന്)/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (പേഴ്സണല്‍ മാനേജ്മെന്റ്/ഐ.ആര്./ലേബര്‍ വെല്‍ഫെയര്‍)/രണ്ടുവര്‍ഷ ഫുള്‍ടൈം പി.ജി. ഡിപ്ലോമ (പി.എം./ഐ.ആര്./ലേബര്‍ വെല്‍ഫെയര്‍)/ഏതെങ്കിലും ഐ.ഐ.എമ്മില്‍നിന്ന് പി.ജി.ഡി.എം./എം.ബി.എ.അഭിമുഖീകരിക്കേണ്ട യു.ജി.സി. നെറ്റ് പേപ്പര്‍: ലേബര്‍ വെല്‍ഫെയര്‍/പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍/ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് (വിഷയകോഡ്-55)/മാനേജ്മെന്റ് (17)
- പബ്ലിക് റിലേഷന്‍സ് ഓഫീസര്‍: പബ്ലിക് റിലേഷന്‍സ്/ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡിപ്ലോമ. നെറ്റ് പേപ്പര്‍: മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (63)
- ഒഫീഷ്യല്‍ ലാംഗ്വേജ് ഓഫീസര്‍: ഹിന്ദി പി.ജി. ബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമാകണം. പരിഭാഷാ മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. നെറ്റ് പേപ്പര്‍ ഹിന്ദി (20)
പവര്‍ ഗ്രിഡ്
പവ്വര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, സെന്‍ട്രല്‍ ട്രാന്സ്മിഷന് യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനികളെയും (എച്ച്.ആര്.), ദാമോദര്‍ വാലി കോര്പ്പറേഷന്, മാനേജ്മെന്റ് ട്രെയിനികളെയും (എച്ച്.ആര്.) തിരഞ്ഞെടുക്കുന്നു. പവര്‍ഗ്രിഡ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
എച്ച്.ആര്./പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സോഷ്യല്‍ വര്‍ക്ക് (പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സ്പെഷ്യലൈസേഷന്)/എച്ച്.ആര്.എം. ആന്‍ഡ് ലേബര്‍ റിലേഷന്‍സ്/ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ രണ്ടുവര്‍ഷ ഫുള്‍ടൈം പി.ജി. ബിരുദം/ഡിപ്ലോമ/എം.ബി.എ. യോഗ്യത.
യോഗ്യതാ കോഴ്സ് അന്തിമവര്‍ഷ/സെമസ്റ്റര്‍ കാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.
നെറ്റ് പേപ്പര്‍: ലേബര്‍ വെല്‍ഫെയര്‍/പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍/ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് (വിഷയ കോഡ് 55).
അപേക്ഷ ഫെബ്രവരി 11 മുതല്‍ മാര്‍ച്ച് അഞ്ച് വരെ (താത്കാലികം). വിവരങ്ങള്‍ക്ക്: www.powergrid.in
Content Highlights: ONGC, power grid corporation recruitment, UGC-NET December -2022,HR manager, public relation officer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..