ഒല, ഊബര്‍, ഫാം ഈസി....;തൊഴിലാളികള്‍ക്ക് മോശം തൊഴില്‍ സാഹചര്യം നല്‍കുന്നതില്‍ പ്രമുഖ കമ്പനികളും


ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ പരിശോധിക്കുന്ന ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിംഗ്സ് 2022 റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

Representational Image | Photo: canva.com

ബെംഗളൂരു: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ ഗിഗ് തൊഴിലാളികളുടെ ജീവിതനിലവാരവും തൊഴില്‍ സാഹചര്യവും അളക്കുന്നതിനായി ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്, സെന്റര്‍ ഫോര്‍ ഐ.ടി & പബ്ലിക് പോളിസി (CITAPP)യും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബാംഗ്ലൂരും (IIIT-B) ചേര്‍ന്ന് തയ്യാറാക്കിയ ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിംഗ്സ് 2022 പ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍- ജീവിതനിലവാരം മനസിലാക്കാനുതകുന്നതാണ് റിപ്പോര്‍ട്ട്‌

ഗാര്‍ഹിക- വ്യക്തിഗത ആവശ്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ഭക്ഷണ വിതരണം, ഇ-ഫാര്‍മസി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന, ഇന്ത്യയിലെ 12 പ്ലാറ്റ്ഫോമുകളെയാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. 12 പ്ലാറ്റ്‌ഫോമുകളും തൊഴിലാളികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കിക്കൊടുക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ കമ്പനികളായ ഒല, ഊബര്‍, ഫാം ഈസി എന്നീ പ്ലാറ്റഫോമുകള്‍ മികച്ച തൊഴിലിടങ്ങള്‍ സൃഷ്്ടിക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അടിസ്ഥാന വേതനം പോലും നല്‍കാതെയാണ് മിക്കപ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പത്ത് പോയിന്റിലാണ് പ്ലാറ്റ്‌ഫോമുകള്‍ക്ക് മാര്‍ക്ക് നല്‍കിയത്. അര്‍ബന്‍ കമ്പനിക്ക് മാത്രമാണ് 7 പോയിന്റ് നേടാനായത്. ബിഗ് ബാസ്‌കറ്റ് -6, ഫ്‌ളിപ്കാര്‍ട്ട് -5,സ്വിഗ്ഗി-5, സൊമാറ്റോ-4, സെപ്‌റ്റോ- 2, പോര്‍ട്ടര്‍-1 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്. ആമസോണ്‍ ഫ്‌ളക്‌സ്, ഡണ്‍സോ, ഫാം ഈസി, ഊബര്‍, ഒല എന്നീ പ്ലാ്റ്റഫോമുകള്‍ ഒരു പോയിന്റും സ്‌കോര്‍ ചെയ്തില്ല.

ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിങ് 2022

പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ പ്രവര്‍ത്തനശൈലികളെ അടയാളപ്പെടുത്തുകയാണ് ഫെയര്‍വര്‍ക്ക് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. തൊഴില്‍ നിലവാരത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണങ്ങളുടെ വിശാലമായ ലിറ്ററേച്ചര്‍ റിവ്യൂ, UNCTAD, ILO നിര്‍ദേശങ്ങള്‍, പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍, യോഗങ്ങള്‍, എന്നിവയിലൂടെയാണ് ഫെയര്‍വര്‍ക്കിന്റെ അഞ്ച് തത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ തത്വങ്ങള്‍ ഉപയോഗിച്ചാണ് ഓരോ പ്ലാറ്റ്‌ഫോമിനും 'ഫെയര്‍നെസ്' സ്‌കോര്‍ നല്‍കുന്നത്. ഡിജിറ്റല്‍ തൊഴിലിടങ്ങളിലെ അസന്തുലിതാവസ്ഥ, മെച്ചപ്പെട്ട ജീവിത സാഹചര്യം, വേതനം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് റിപ്പോര്‍ട്ട് നല്‍കുന്നത്

ന്യായമായ വേതനം, വ്യവസ്ഥകള്‍, കരാര്‍, നടത്തിപ്പ്, പ്രാതിനിധ്യം എന്നീ അഞ്ച് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫെയര്‍വര്‍ക്ക് പ്ലാറ്റ്ഫോമുകളെ വിലയിരുത്തിയിരുത്തിയിട്ടുള്ളത്. ഓരോ തത്വത്തെയും രണ്ട് പോയിന്റുകളായി വിഭജിച്ചു: ആദ്യ പോയിന്റും, ആദ്യ പോയിന്റ് ലഭിച്ചാല്‍ മാത്രം നല്‍കപ്പെടുന്ന രണ്ടാമത്തെ പോയിന്റും. ഓരോ പ്ലാറ്റ്ഫോമിനും പത്തില്‍ ആണ് സ്‌കോര്‍ നല്‍കിയത്. തത്വങ്ങളുടെ നിര്‍വഹണം തൃപ്തികരമായി ബോധ്യപ്പെടുത്തുകയോ, അഥവാ അവ നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കുകയോ ചെയ്താല്‍ മാത്രമാണ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പോയിന്റ് നല്‍കുക.

ബാംഗ്ലൂര്‍, ഡല്‍ഹി, കൊച്ചി എന്നീ നഗരങ്ങളിലെ തൊഴിലാളികളുമായി നടത്തിയ അഭിമുഖം, ഡസ്‌ക് റിസേര്‍ച്ച്, സാധ്യമായ അവസരങ്ങളില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ആമസോണ്‍ ഫ്‌ളെക്‌സ്, ബിഗ്ബാസ്‌കറ്റ്, ഡന്‍സോ, ഫ്‌ളിപ്കാര്‍ട്ട്, ഓല, ഫാംഈസി, പോര്‍ട്ടര്‍, സ്വിഗ്ഗി, ഊബര്‍, അര്‍ബന്‍ കമ്പനി, സെപ്‌റ്റോ, സൊമാറ്റോ എന്നീ പന്ത്രണ്ട് ഡിജിറ്റല്‍ തൊഴിലിടങ്ങളെയാണ് ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിംഗ്സ് 2022 വിലയിരുത്തിയത്. ഈ വര്‍ഷം ഇതില്‍ ഒരു പ്ലാറ്റ്‌ഫോം പോലും പത്തില്‍ ഏഴ് പോയിന്റില്‍ കൂടുതല്‍ നേടിയില്ല, അഞ്ച് തത്വങ്ങളിലും ആദ്യ പോയിന്റ് നേടാനും ആര്‍ക്കും കഴിഞ്ഞില്ല.

റിപ്പോര്‍ട്ടിലെ പ്രധാന വസ്തുതകള്‍

  1. കഴിഞ്ഞ വര്‍ഷം ന്യായമായ വേതനം എന്ന വിഭാഗത്തില്‍ ആദ്യ പോയിന്റ് നേടിയ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ തന്നെ ഈ വര്‍ഷവും പോയിന്റ് നേടി. മറ്റൊരു പ്ലാറ്റ്‌ഫോമിനും തൊഴില്‍ സംബന്ധമായ ചെലവുകള്‍ കഴിഞ്ഞിട്ട്, തൊഴിലാളികള്‍ക്ക് ഒരു മണിക്കൂര്‍ അടിസ്ഥാനത്തില്‍ തദ്ദേശീയമായി അടിസ്ഥാന വേതനമെങ്കിലും ലഭിക്കുന്നുണ്ടെന്ന് പരസ്യമായി ഉറപ്പു നല്‍കാനോ അത് തെളിയിക്കുന്ന രേഖകള്‍ നല്‍കാനോ കഴിഞ്ഞില്ല. പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സിന്റെ സ്ഥിരവരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളും അവരുടെ സംഘടനകളും ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ടെങ്കിലും, അടിസ്ഥാന വേതന നയം പ്രാവര്‍ത്തികമാക്കാനും പരസ്യമായി ഉറപ്പ് നല്‍കാനും പ്ലാറ്റ്‌ഫോമുകള്‍ വിമുഖത കാണിക്കുന്നു. രണ്ടാമത്തേത്, പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥയിലെ തങ്ങളുടെ ഉത്കണ്ഠകള്‍ ഉന്നയിക്കുവാന്‍ പല തരത്തിലുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികള്‍ ഏര്‍പ്പെടുമ്പോഴും, തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനകളെ അംഗീകരിക്കുന്നതിലും ചര്‍ച്ച നടത്തുന്നതിലും ഇവര്‍ വിസമ്മതം കാണിക്കുന്നു.
  2. ഈ വര്‍ഷം ബിഗ്ബാസ്‌ക്കറ്റ്, ഫ്‌ളിപ്കാര്‍ട്ട്, അര്‍ബന്‍ കമ്പനി എന്നീ പ്ലാറ്റ്‌ഫോമുകള്‍ തൊഴിലുമായി ബന്ധപ്പെട്ട ചെലവുകള്‍ കഴിഞ്ഞിട്ട്, എല്ലാ തൊഴിലാളികള്‍ക്കും ഒരു മണിക്കൂര്‍ അടിസ്ഥാനത്തില്‍ തദ്ദേശീയമായ അടിസ്ഥാന വേതനം നേടാന്‍ കഴിയുന്ന വിധത്തിലുള്ള നയങ്ങള്‍ നടപ്പിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. മറ്റൊരു പ്ലാറ്റ്‌ഫോമിനും തൊഴില്‍ സംബന്ധമായ ചെലവുകള്‍ക്കു ശേഷം തദ്ദേശീയമായ ജീവിക്കാനുള്ള വേതനം ഉറപ്പുനല്‍കുന്നതിനും അതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനും കഴിയാത്തതിനാല്‍ രണ്ടാമത്തെ പോയിന്റ് ലഭിച്ചില്ല.
  3. ബിഗ്ബാസ്‌ക്കറ്റ്, ഫളിപ്കാര്‍ട്ട്, സ്വിഗ്ഗി, അര്‍ബന്‍ കമ്പനി, സൊമാറ്റോ എന്നിവ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള നിബന്ധനകള്‍ ലളിതമാക്കിയതുകൊണ്ടും, പ്ലാറ്റ്‌ഫോം ഇന്റര്‍ഫേസില്‍ തൊഴിലാളികള്‍ക്കായി പ്രാവര്‍ത്തികമായ എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകള്‍ ഉള്ളതുകൊണ്ടും ന്യായമായ ഉപാധികളില്‍ ആദ്യത്തെ പോയിന്റ് നേടി. ചികിത്സ ആവശ്യമായ രോഗങ്ങള്‍ പിടിപെടുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന ലോസ് ഓഫ് പേ നയം നടപ്പിലാക്കിയതിന് രണ്ടാമത്തെ പോയിന്റ് ലഭിച്ചത് ബിഗ്ബാസ്‌ക്കറ്റിനും സ്വിഗ്ഗിക്കും അര്‍ബന്‍ കമ്പനിക്കും മാത്രമാണ്.
  4. തിരഞ്ഞെടുത്ത പന്ത്രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഏഴ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ന്യായമായ കരാര്‍ വ്യവസ്ഥകളില്‍ ആദ്യത്തെ പോയിന്റ് ലഭിച്ചത്. ബിഗ്ബാസ്‌കറ്റ്, ഫ്‌ളിപ്കാര്‍ട്ട്, പോര്‍ട്ടര്‍, സ്വിഗ്ഗി, അര്‍ബന്‍ കമ്പനി, സെപ്‌റ്റോ, സൊമാറ്റോ എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക്, കരാറുകളുടെ ലഭ്യത ഉറപ്പാക്കിയതിനും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് നോട്ടീസ് പീരിയഡ് നടപ്പാക്കിയതിനുമായി ഈ പോയിന്റ് ലഭിച്ചു. കൂടാതെ ഫ്‌ളിപ്കാര്‍ട്ട്, സ്വിഗ്ഗി, അര്‍ബന്‍ കമ്പനി, സെപ്‌റ്റോ, സൊമാറ്റോ എന്നിവ കരാറുകള്‍ പരിഷ്‌കരിച്ചുകൊണ്ട് ബാധ്യതകളിലെ അസമത്വം ലഘൂകരിക്കുകയും, കരാറുകളില്‍ തൊഴിലാളികളും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി ഒരു വ്യവസ്ഥ എഴുതിച്ചേര്‍ക്കുകയും ചെയ്തു; അതിനാല്‍ ന്യായമായ ഉപാധികളില്‍ അവ രണ്ടാമത്തെ പോയിന്റ് നേടി.
  5. ബിഗ്ബാസ്‌കറ്റ്, ഫ്‌ളിപ്കാര്‍ട്ട്, സ്വിഗ്ഗി, അര്‍ബന്‍ കമ്പനി, സൊമാറ്റോ എന്നിവക്ക്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ മനുഷ്യ പ്രതിനിധിയുമായി ബന്ധപ്പെടാന്‍ ഓപ്ഷനുള്ള പരാതി പരിഹാര സംവിധാനം ഉള്ളതിനാല്‍, ന്യായമായ നടത്തിപ്പില്‍ ആദ്യ പോയിന്റ് നേടി. ഈ തത്വത്തിന്റെ രണ്ടാമത്തെ പോയിന്റിന് ആവശ്യമായ തെളിവുകള്‍ അര്‍ബന്‍ കമ്പനിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കെതിരേയുള്ള വിവേചനം ഇല്ലാതാക്കുന്നതിനുള്ള നയങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിന് പുറമേ, ഇതിലെ ജോലി വിതരണ സംവിധാനത്തില്‍ പക്ഷപാതമുണ്ടോ എന്നു പരിശോധിക്കാനായി കൃത്യമായ എക്‌സ്റ്റേണല്‍ ഓഡിറ്റും ഇത് ഏര്‍പ്പെടുത്തി.
  6. തൊളിലാളികളുടെ കൂട്ടായ്മയിലൂടെയുള്ള, അല്ലെങ്കില്‍ തൊഴിലാളി സംഘടനയിലൂടെയുള്ള പ്രാതിനിധ്യം തൊഴിലിലെ ന്യായത്തിന്റ പ്രധാന മാനമാണ്. ഇന്ത്യയിലുടനീളം കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ഒത്തുചേരലുകള്‍ ഉണ്ടായിട്ടും, തൊഴിലാളി കൂട്ടായ്മകളെ അംഗീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനുള്ള മതിയായ തെളിവുകള്‍ ഒരു പ്ലാറ്റ്‌ഫോമിനും ഉണ്ടായിരുന്നില്ല എന്നത് ആശങ്കാജനകമാണ്. അതുകൊണ്ട് ഈ തത്വത്തില്‍ ഒരു പ്ലാറ്റ്‌ഫോമിനും പോയിന്റ് ലഭിച്ചില്ല.
പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാറ്റ്‌ഫോം വര്‍ക്കിന്റെ നിര്‍ണായക മാനമായും പ്രയോജനമായും ചിത്രീകരിക്കപ്പെടുന്ന 'ഫ്‌ളെക്‌സിബിലിറ്റി'യെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് രൂപപ്പെടുത്തിയിട്ടുള്ളത്.'ഡിജിറ്റല്‍ പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന ഫ്‌ളെക്‌സിബിലിറ്റി ഒട്ടേറെ അവസരങ്ങള്‍ നല്‍കുമ്പോള്‍ത്തന്നെ ഉപജീവനമാര്‍ഗത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. പ്ലാറ്റ്‌ഫോമുകള്‍ തേടുന്ന അനുരൂപപ്പെടല്‍ മാത്രമല്ല, തൊഴിലാളികള്‍ക്ക് വരുമാന - സാമൂഹിക സുരക്ഷതത്വങ്ങളും അനുവദിക്കുന്ന രീതിയില്‍ ഫ്‌ളെക്‌സിബിലിറ്റിയെ വ്യാഖ്യാനിക്കുന്നതിന് ഫെയര്‍വര്‍ക്ക് റിപ്പോര്‍ട്ട് അടിത്തറ പകരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഫെയര്‍വര്‍ക്ക് ടീമിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ പ്രൊഫ. ബാലാജി പാര്‍ത്ഥസാരഥിയും പ്രൊഫ.ജാനകി ശ്രീനിവാസനും പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരായ മൗനിക നീരുകോണ്ട, അമൃത മഹുലി, ബിലഹരി എം, ദാമിനി കൈന്‍, പ്രദ്യുമ്ന തദുരി എന്നിവരും ഫെയര്‍വര്‍ക്ക് ടീമിന്റെ ഭാഗമാണ്.


Content Highlights: Ola, Uber, Dunzo, PharmEasy worst in providing fair conditions for gig workers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented