ഒ.എൻ.ജി.സി-യില്‍ ഗ്രാജ്വേറ്റ് ട്രെയിനി ആകാം | ശമ്പളം 60,000-1,80,000


പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ഗ്രാജ്വേറ്റ് ട്രെയിനിയുടെ 871 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.എൻജിനിയറിങ്, ജിയോസയൻസ് വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ-641, കെമിസ്റ്റ്-39, ജിയോളജിസ്റ്റ്-55, ജിയോഫിസിസിസ്റ്റ്-78, പ്രോഗ്രാമിങ് ഓഫീസർ-13, മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ-32, ട്രാൻസ്പോർട്ട് ഓഫീസർ-13 എന്നിങ്ങനെയാണ് ഒഴിവുകൾ. 2022-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ് 2022) എഴുതിയവർക്കുമാത്രമേ അപേക്ഷിക്കാനാവൂ. ശമ്പളം 60,000-1,80,000 രൂപ

കരിയര്‍ സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ join whatsapp group



യോഗ്യത

  • അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദം.
  • കെമിസ്റ്റ്: കെമിസ്ട്രിയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം.
  • ജിയോളജിസ്റ്റ്: ജിയോളജി/പെട്രോളിയം/ജിയോസയൻസിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ്/സയൻസ് ബിരുദാനന്തരബിരുദം.
  • ജിയോഫിസിസിസ്റ്റ്: ജിയോഫിസിക്സ്/ജിയോഫിസിക്കൽ ടെക്നോളജി/ഫിസിക്സ് വിത്ത് ഇലക്‌ട്രോണിക്സിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ്/സയൻസ് ബിരുദാനന്തരബിരുദം.
  • പ്രോഗ്രാമിങ് ഓഫീസർ: 60 ശതമാനം മാർക്കിൽ കുറയാത്ത കംപ്യൂട്ടർ സയൻസ്/ഐ.ടി. എൻജിനിയറിങ് ബിരുദം/എം.സി.എ.
  • മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ: ഏതെങ്കിലും ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദം.
  • ട്രാൻസ്പോർട്ട് ഓഫീസർ: മെക്കാനിക്കൽ/ഓട്ടോ എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം.
ഓരോ വിഭാഗത്തിനും പരിഗണിക്കുന്ന ഗേറ്റ് സബ്ജക്ട് അറിയാൻ വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്

  • ഗേറ്റ് സ്കോർ, യോഗ്യതാപരീക്ഷയിലെ മാർക്ക്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
  • തിരഞ്ഞെടുക്കുന്നവരെ ഇ-1 ലെവലിൽ 60,000-1,80,000 രൂപ ശമ്പളസ്കെയിലിൽ നിയമിക്കും.
  • അപേക്ഷ www.ongcindia.com വഴി ഒക്ടോബർ 10 വരെ.

Content Highlights: Oil and Gas natural corporation recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented