ചരിത്ര തീരുമാനവുമായി ഒഡിഷ: ഇനി കരാര്‍ നിയമനങ്ങളില്ല, 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി


നേരത്തേ പഞ്ചാബിലും എണ്ണായിരത്തോളം കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തി കരാര്‍നിയമനം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മുഴുവന്‍ കരാര്‍ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഒഡിഷയാണ്.

നവീൻ പട്‌നായിക്ക്

ന്യൂഡല്‍ഹി: സംസ്ഥാനസര്‍വീസിലുള്ള 57,000 വരുന്ന മുഴുവന്‍ കരാര്‍ജീവനക്കാരെയും സ്ഥിരപ്പെടുത്തി ഒഡിഷയിലെ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി. സര്‍ക്കാര്‍. ഇനി കരാറടിസ്ഥാനത്തില്‍ നിയമനം നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമെന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചത്. നേരത്തേ പഞ്ചാബിലും എണ്ണായിരത്തോളം കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തി കരാര്‍നിയമനം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മുഴുവന്‍ കരാര്‍ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഒഡിഷയാണ്. ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും.

സ്ഥാനക്കയറ്റമടക്കം മുന്‍കാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചാണ് ശമ്പളം തീരുമാനിക്കുക. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്ത കാലയളവ് പരിഗണിച്ച് അര്‍ഹതയുള്ള മുന്‍ഗണന നല്‍കും. പദ്ധതിക്ക് പ്രതിവര്‍ഷം 1300 കോടി രൂപയാണ് അധികച്ചെലവ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 2013-ലാണ് ഒഡിഷയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമനം ആരംഭിച്ചത്.



ഒഡിഷയില്‍ സമ്പദ്വ്യവസ്ഥ ഗണ്യമായി മെച്ചപ്പെട്ടെന്നും കരാര്‍നിയമന യുഗം അവസാനിച്ചതായി പട്നായിക് പറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും സ്ഥിരനിയമനം പൂര്‍ണമായും നിര്‍ത്തിയ സാഹചര്യത്തില്‍ ഈ തീരുമാനം ഒഡിഷയുടെ ചരിത്രത്തിലെ സുവര്‍ണനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷമാക്കി ജീവനക്കാര്‍

കരാര്‍നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്ന പ്രഖ്യാപനം ആഘോഷമാക്കി ഒഡിഷയിലെ താത്കാലിക ജീവനക്കാര്‍. പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തും നൃത്തം ചെയ്തും സംസ്ഥാനമൊട്ടാകെ പ്രഖ്യാപനം ആഘോഷിക്കപ്പെട്ടു. കരാര്‍സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടന്നത്.

ആദ്യം പ്രഖ്യാപിച്ചത് ആം ആദ്മി

കരാര്‍നിയമനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയാണ് ആദ്യം പ്രഖ്യാപനം നടത്തിയത്. അധികാരത്തിലെത്തുന്ന സ്ഥലങ്ങളില്‍ സ്ഥിരനിയമനം മാത്രമേ നടത്തൂവെന്നും പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പഞ്ചാബില്‍ 8736 താത്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയത്. പഞ്ചാബില്‍ സര്‍ക്കാര്‍ തസ്തികകളില്‍ സ്ഥിരനിയമനങ്ങള്‍ മാത്രമേ നടത്തുകയുള്ളൂവെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു.

Content Highlights: Odisha, contractual recruitment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented