Representative image/NM Pradeep
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിങ് ഓഫീസര്‍ (സിസ്റ്റര്‍ ഗ്രേഡ്-II) തസ്തികയിലേക്ക് അപേക്ഷിക്കാം. 905 ഒഴിവുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷായിരിക്കും പരീക്ഷാമാധ്യമം. ഏഴാമത് കേന്ദ്ര ശമ്പള കമ്മിഷന് നിശ്ചയിച്ച ലെവല്‍-7 നിരക്കിലായിരിക്കും ശമ്പളം. സംവരണം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസൃതമായിരിക്കും.
യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ബി.എസ്സി. നഴ്സിങ്./ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുടെ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷകര്‍ക്ക് സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിലില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഡിഗ്രി, ഡിപ്ലോമ യോഗ്യതകള്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്/ ബോര്‍ഡ്/കൗണ്‍സില്‍/ സര്‍വകലാശാലയില്‍ നിന്നായിരിക്കണം.
- അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1,180 രൂപ (എസ്.സി., എസ്.ടി. ഫീസ് 708 രൂപ).
- പ്രായം: 18-40 വയസ്സ്.
- പരീക്ഷ: മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറായിരിക്കും ദൈര്‍ഘ്യം. 100 മാര്‍ക്കിനായിരിക്കും പരീക്ഷ.
Content Highlights: Nursing officer recruitment, Sanjay Gandhi Post Graduate Institute of Medical Science
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..