നഴ്‌സുമാര്‍ക്ക് ബ്രിട്ടനിലും സൗദിയിലും അവസരം 


Representative image/NM Pradeep

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാന്‍ഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ സ്‌കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.
യോഗ്യത: എന്‍.എം.സി. രജിസ്ട്രേഷന്‍, ക്ലിനിക്കല്‍ പ്രാക്ടീസ്, 9 മാസത്തെ പ്രവൃത്തിപരിചയം, ആര്‍.ജി.എന്‍. എന്നിവയും ഐ.ഇ.എല്‍.ടി.എസ്./ ഒ.ഇ.ടി.യില്‍ നിര്‍ദിഷ്ട യോഗ്യതയും വേണം.
ശമ്പളം: 25,007 ബ്രിട്ടീഷ് പൗണ്ട് (ഉദ്ദേശം രണ്ടുലക്ഷം മുതല്‍ രണ്ടരലക്ഷം ഇന്ത്യന്‍ രൂപ).
മൂന്നുവര്‍ഷത്തേക്കുള്ള കരാറിലാണ് നിയമനം. കരാര്‍ പുതുക്കാന്‍ സാധ്യതയുള്ളതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.kase.in-ല്‍ ലഭിക്കും.

സൗദിയില്‍ 50 ഒഴിവുകള്‍കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡേപെക്) മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനിതകള്‍ക്കാണ് അവസരം. അമ്പതോളം ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.എസ്സി. നഴ്സിങ്./ പി.ബി.ബി.എസ്സി. നഴ്സിങ്. ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം (നിലവില്‍ ജോലിചെയ്യുന്നവരാവണം).
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 4050 സൗദി റിയാല്‍.

താമസവും വിമാന ടിക്കറ്റും മെഡിക്കല്‍ കവറേജും ലഭ്യമാക്കും. ബയോഡേറ്റ gcc@odepc.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. അവസാന തീയതി: നവംബര്‍ 10. വിശദവിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Content Highlights: nurses recruitment to Saudi and UK


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented