നോർക്കയുടെ ട്രിപ്പിൾ വിൻ; ജർമനിയിൽ 300 നഴ്സുമാർക്ക് അവസരം, പുരുഷന്മാര്‍ക്കും അപേക്ഷിക്കാം


ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

Representative image/NM Pradeep

തിരുവനന്തപുരം: കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ അപേക്ഷിക്കാം. നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുക.

അഭിമുഖം തിരുവനന്തപുരത്ത്

നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടർന്ന് അസിസ്റ്റന്റ് നഴ്സുമാരായി നിയമനം. ബി2 ലെവൽ പാസാകുമ്പോൾ രജിസ്‌ട്രേർഡ് നഴ്സായാണ് ജോലി. ജർമനിയിലെ ബി2 ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്.

പുരുഷന്മാർക്കും അവസരം

രജിസ്ട്രേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നതുവരെ ആദ്യം 2300-ഉം പിന്നീട് 2800 യൂറോയും ലഭിക്കും. മണിക്കൂറിന് 20 മുതൽ 35 ശതമാനംവരെ ഓവർടൈം അലവൻസുമുണ്ട്. ജർമൻഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് എത്താവുന്നവർ അപേക്ഷിച്ചാൽമതി. വിദേശത്ത് ജോലിചെയ്യുന്നവർ അപേക്ഷിക്കേണ്ട. ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

മുൻഗണന

മൂന്നുവർഷമോ അതിനുമുകളിലോ പ്രവൃത്തിപരിചയമുള്ളവർ, ജർമൻഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/നഴ്സിങ്ഹോം പ്രവൃത്തിപരിചയമുള്ളവർ, തീവ്രപരിചരണം/ ജറിയാട്രിക്സ്/കാർഡിയോളജി/ജനറൽ വാർഡ്/സർജിക്കൽ-മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധമേഖലകളും/ഓപ്പറേഷൻ തിയേറ്റർ/സൈക്യാട്രി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.

നോർക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org സന്ദർശിച്ച് അപേക്ഷിക്കാമെന്ന് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. സി.വി., ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, ജനറൽ ലാംഗ്വേജ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫായി അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1800-425-3939.

Content Highlights: nurses recruitment to Germany 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented