യു.പി.എസ്.സി: അധിക അവസരം നല്‍കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍


കോവിഡ് കാരണം പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് വീണ്ടുമൊരവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു അറിയിച്ചു

പ്രതീകാത്മക ചിത്രം | Mathrubhumi Archives

ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് കഴിഞ്ഞവർഷം തങ്ങളുടെ അവസാന സിവിൽ സർവീസ് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.

കോവിഡ് കാരണം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്ക് വീണ്ടുമൊരവസരം നൽകാൻ സർക്കാർ തയ്യാറല്ലെന്ന് പേഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനോട് അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്നും ബി.ആർ.ഗവായി, കൃഷ്ണ മുരൈ എന്നിവരുൾപ്പെട്ട ബെഞ്ചിന് മുൻപാകെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് സിവിൽ സർവീസ് ഉദ്യോഗാർഥി രചന സിങ്ങിന്റെ ഹർജി കോടതി വാദം കേൾക്കാനായി ജനുവരി 25-ലേക്ക് മാറ്റിവെച്ചു. ഈ കാലയളവിൽ സത്യവാങ്മൂലം സമർപ്പിച്ച് കക്ഷികൾക്ക് നൽകണമെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു. കോവിഡ്-19 മൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന പ്രായപരിധി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് നേരത്തെ സോളിസിറ്റർ ജനറർ തുഷാർ മേത്ത ബെഞ്ചിനോട് അറിയിച്ചിരുന്നു.

Content Highlights: Not in favour of giving extra chance to UPSC aspirants who missed their last attempt: Centre to Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented