യു.കെ. റിക്രൂട്ട്മെന്റ് ധാരണാപത്രം: നഴ്സിങ്, ഇതരമേഖലകളിൽ തൊഴില്‍ സാധ്യത തുറക്കും- നോർക്ക റൂട്സ്


-

തിരുവനന്തപുരം: നോർക്ക റൂട്സും യു.കെ.യിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും വലിയ തൊഴിൽസാധ്യത തുറക്കുമെന്ന്‌ നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.കെ.യിൽ എൻ.എച്ച്.എസ്. (നാഷണൽ ഹെൽത്ത് സർവീസ്) സേവനങ്ങൾ നല്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിൽ (ഐ.സി.പി.) ഒന്നായ ഹംബർ ആൻഡ് നോർത്ത് യോർക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ്, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ നല്കുന്ന നാവിഗോ എന്നിവരുമായാണു നോർക്ക റൂട്സ് ധാരണാപത്രം ഒപ്പുവെച്ചത്.ലോക കേരളസഭയുടെ യൂറോപ്പ്, യു.കെ. മേഖലാ സമ്മേളനം ഒക്ടോബർ ഒമ്പതിനു ലണ്ടനിൽ ചേരാനിരുന്നതിനാലാണ് ധാരണാപത്രം അതേ വേദിയിൽ കൈമാറാൻ നിശ്ചയിച്ചത്. കരാറിന്റെ പുരോഗതിക്കനുസരിച്ച് യു.കെ.യിലെ മറ്റ് 41 കെയർ പാർട്ട്ണർഷിപ്പുകൾ വഴിയും റിക്രൂട്ട്‌മെന്റിനുള്ള സാധ്യതയും ഇതുവഴി ഭാവിയിൽ നോർക്ക റൂട്ട്‌സിന് ലഭിച്ചേക്കാം. മാത്രമല്ല നഴ്സിങ് ഇതര റിക്രൂട്ട്‌മെന്റ് സാധ്യതകൾക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തിനും കരാർ വഴിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Norka Roots anticipates greater prospects for Indian nurses and other professions in the UK


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented