Mathrubhumi Archives
കേന്ദ്രസര്‍വകലാശാലയായ നാഗാലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക തസ്തികകളിലെ ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ മുന്ന് ഒഴിവുകളും (റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പ്ലാനിങ്, അഗ്രികള്‍ച്ചര്‍ എക്‌സ്റ്റെന്‍ഷന്‍, ലൈവ് സ്റ്റോക് പ്രാഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്) ഫിനാന്‍സ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ്, നഴ്‌സിങ് ഓഫീസര്‍, പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവുമാണുള്ളത്. സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പ്ലാനിങ്) ഒഴിവ് എസ്.സി. വിഭാഗത്തിനും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (അഗ്രി കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍), സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലൈവ് സ്റ്റോക് പ്രൊഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്) എന്നീ ഒഴിവുകള്‍ ഒ.ബി.സി. വിഭാഗത്തിനും സംവരണംചെയതാണ്, മറ്റ് ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിലാണ്.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www. | nagalanduniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14
Content Highlights: Non-teaching vacancies at Nagaland University
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..