ജോലിയും കൂലിയുമില്ല; ഹില്‍ ഇന്ത്യയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു


ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16-ന് രാത്രി 12-ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോയി. മൂന്ന് ഷിഫ്റ്റിലായി 32 സെക്യൂരിറ്റി ജീവനക്കാരാണുണ്ടായിരുന്നത്.

.

കൊച്ചി: സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഏലൂരിലെ ഹില്‍ ഇന്ത്യ ലിമിറ്റഡില്‍ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ്) ഉത്പാദനവും ശമ്പളവുമില്ലാതായതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോയി. നാലുമാസമായി ഇവിടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല.

ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16-ന് രാത്രി 12-ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോയി. മൂന്ന് ഷിഫ്റ്റിലായി 32 സെക്യൂരിറ്റി ജീവനക്കാരാണുണ്ടായിരുന്നത്.സെക്യൂരിറ്റി ജീവനക്കാര്‍ ഒഴിഞ്ഞുപോയതോടെ കമ്പനിയിലെ ജീവനക്കാരാണ് സെക്യൂരിറ്റി പണി നോക്കുന്നത്. ഉത്പാദനമൊന്നും ഇല്ലാത്തതിനാല്‍ പണിയൊന്നും ഇല്ലാതായ ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടൊന്നുമില്ല.

കമ്പനിയില്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 70 പേരാണുള്ളത്. ഇവര്‍ക്കും ശമ്പളം ലഭിച്ചിട്ട് രണ്ടുമാസമായി. ഇവരെക്കൂടാതെ 24 കരാര്‍ ജീവനക്കാരുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് നേരത്തേ തന്നെ കമ്പനി മാനേജ്‌മെന്റ് നീതി ആയോഗിനെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രസായനിയിലും പഞ്ചാബ് ബട്ടിന്‍ഡയിലുമായി മറ്റ് രണ്ട് യൂണിറ്റുകള്‍ കൂടിയുണ്ട് ഹില്‍ ഇന്ത്യക്ക്. ഡല്‍ഹിയിലാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് ഹില്‍.

ഉത്പാദന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 2018-ല്‍ ഹില്‍ (ഇന്ത്യ) ലിമിറ്റഡാക്കി. ഡല്‍ഹിയില്‍ 1954-ലാണ് എച്ച്.ഐ.എല്‍. തുടങ്ങിയത്. 1958 ഏപ്രില്‍ 24-ന് ഏലൂര്‍ യൂണിറ്റ് തുടങ്ങി. ഡി.ഡി.ടി. ആയിരുന്നു ആദ്യ ഉത്പാദനം. പിന്നീട് ബെന്‍സീന്‍ ഹെക്‌സോ ക്ലോറൈഡ് (ബി.എച്ച്.സി.), എന്‍ഡോസള്‍ഫാന്‍ എന്നിവയും. ലോകാരോഗ്യ സംഘടന 1996-ല്‍ ക്ലോറിനിലും ബെന്‍സീനിലും അധിഷ്ഠിതമായ കീടനാശിനികള്‍ നിരോധിച്ചതോടെ ബി.എച്ച്.സി. പ്ലാന്റ് അടച്ചുപൂട്ടി. പരിസ്ഥിതി പ്രശ്‌നംമൂലം 2008-ല്‍ സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 2011-ല്‍ എന്‍ഡോസള്‍ഫാന്‍ പ്ലാന്റ് അടച്ചു. മലേറിയ അപൂര്‍വമായതോടെ ഡി.ഡി.ടി.ക്ക് വിപണി ഇല്ലാതായി. 2017-ല്‍ ഉത്പാദനം നിര്‍ത്തി. പ്രധാന ഉത്പാദനമൊക്കെ നിര്‍ത്തിയതോടെ കമ്പനി നഷ്ടത്തിലായി. പിന്നീട് പല ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കിയെങ്കിലും വിപണി പിടിക്കാനായില്ല. എച്ച്.ഐ.എല്ലിന്റെ നല്ല കാലത്ത് ഏലൂര്‍ യൂണിറ്റില്‍ 1200-ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു.

Content Highlights: no wages at Hindustan Insecticides Ltd Eloor; staff quit jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented