KAS-ലേത് ഇരട്ടസംവരണമല്ല, നേരിട്ടുള്ള നിയമനമെന്ന് സുപ്രീംകോടതി; ഹർജികൾ തള്ളി


സ്വന്തം ലേഖിക

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (കെ.എ.എസ്.) ഇരട്ടസംവരണം ഏർപ്പെടുത്തിയെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ആരോപിച്ച് മുന്നാക്കസമുദായ ഐക്യമുന്നണി, സമസ്ത നായർ സമാജം തുടങ്ങിയവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കെ.എ.എസിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായതിനാൽ പുതിയനിയമനമാണെന്ന് വ്യക്തമാണ്. നേരിട്ടു പ്രവേശനം ലഭിക്കാനും സർക്കാർസർവീസിൽനിന്ന് കെ.എ.എസിലേക്ക് പ്രവേശിക്കാനും പരീക്ഷയും ഇന്റർവ്യൂവും പാസാകേണ്ടതുണ്ട്. സർക്കാർസർവീസിൽനിന്ന് കെ.എ.എസിലേക്ക് എത്തുന്നവർക്ക് സർവീസിന്റെ തുടർച്ച ലഭിക്കില്ല.

ജോലിയിൽ പ്രവേശിക്കുന്നതുമുതലുള്ള സീനിയോറിറ്റി മാത്രമേ ലഭിക്കൂ. അതിനാൽത്തന്നെ ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണാനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് അറിയിച്ചു.

കെ.എ.എസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർസർവീസിൽനിന്ന് എത്തുന്നവർക്ക് സംവരണം ബാധകമാക്കിയ സർക്കാർനടപടി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഒരിക്കൽ സംവരണത്തിലൂടെ സർക്കാർസർവീസിൽ പ്രവേശിച്ചവർക്ക് വീണ്ടും കെ.എ.എസ്. പ്രവേശനത്തിന് സംവരണം നൽകുന്നത് ഇരട്ടസംവരണം ആണെന്നായിരുന്നു വാദം.

സർക്കാർ സർവീസിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിലൂടെയല്ല പ്രത്യേക പരീക്ഷയിലൂടെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമനം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. നിയമനമാനദണ്ഡങ്ങൾ, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി.എസ്.സി.യും കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കൗൺസിൽ സി.കെ. ശശിയും ഹാജരായി.

പി.എസ്.സി.ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ വിപിൻ നായരുമാണ് ഹാജരായത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ, വി. ചിദംബരേഷ്, അഭിഭാഷകരായ വി.കെ. ബിജു, ഗിരീഷ് കുമാർ എന്നിവർ ഹാജരായി.

Content Highlights: No double reservation in KAS, it is direct recruitment says supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented