മലപ്പുറം ജില്ലാ നിയുക്തി 2022 മെ​ഗാ ജോബ് ഫെയറിന് തുടക്കമാകുന്നു


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ലപ്പുറം ജില്ലാ നിയുക്തി 2022 മെ​ഗാ ജോബ് ഫെയറിന് തുടക്കമാകുന്നു. 26 ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ വെെസ് ചാൻസലർ ഡോ.എം.കെ ജയരാജ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 ഓളം വരുന്ന പ്രമുഖ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളുണ്ട്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്.

ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്.



മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി , വിവിധ സ്വകാര്യ ആശുപത്രികള്‍ , വാഹന മാര്‍ക്കറ്റിംഗ് , ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു.

മേളയിൽ പങ്കെടുക്കാൻ jobfest.kerala.gov.in എന്ന വെബ്സെെറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 18 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യും. ഒരാൾക്ക് പരമാവധി മൂന്ന് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക്‌ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യിൽ കരുതണം. ആദ്യമായിട്ടാണ് സർവകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696

Content Highlights: niyukthi job fair to kick start by 26th of this month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented