കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ അധ്യാപകര്‍; 99 ഒഴിവുകള്‍ 


പിഎച്ച്.ഡി.ക്കുശേഷം മൂന്നുവര്‍ഷത്തെയോ ആകെ ആറുവര്‍ഷത്തെയോ അധ്യാപന/ഗവേഷണ പരിചയം വേണം. 

Representational Image

കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ്-19, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-12, പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്-6, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-7, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-15, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-8, ഫിസിക്സ്-5, മാത്തമാറ്റിക്സ്-2, ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്-2, ബിസിനസ് അഡ്മിനിസ്ട്രേഷന്‍-4, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്-9 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍.

യോഗ്യത: പിഎച്ച്.ഡി. ബിരുദം. ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസായിരിക്കണം. പിഎച്ച്.ഡി.ക്കുശേഷം മൂന്നുവര്‍ഷത്തെയോ ആകെ ആറുവര്‍ഷത്തെയോ അധ്യാപന/ഗവേഷണ പരിചയം വേണം.



www.nitkkr.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും Registrar, National Institute of Technology, Kurukshetra-136119 (Haryana) എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10-നകം ലഭിക്കത്തക്കവിധത്തില്‍ അയക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പിന്നീട് ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
അപേക്ഷാഫീസ്: 1,000 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 5.

Content Highlights: NIT Kurukshetra Recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented