ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 'ഗാര്‍ഡിയനി'ലൂടെ ഇനി കണ്‍സള്‍ട്ടേഷന്‍ വീട്ടില്‍ ലഭിക്കും


എൻഐഡിഡി യിലെ കുട്ടികൾ | Photo : Special Arrangement

ഓട്ടിസം, ശാരീരികവൈകല്യം, മാനസിക വെല്ലുവിളികള്‍ എന്നിവ നേരിടുന്ന കുട്ടികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ വീട്ടില്‍ത്തന്നെ ലഭ്യമാക്കാനായി പുതിയൊരു ടെലി-ഹെല്‍ത്ത് പ്ലാറ്റ്‌ഫോം വരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ ഐ.ബി.ഐ.എല്‍. സൊല്യൂഷന്‍സും, ഒക്‌ലഹോമ അധിഷ്ഠിത സേവന സംഘടനയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റല്‍ ഡിലേ(എന്‍.ഐ.ഡി.ഡി.)യും ഒന്നിച്ചാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

'ഗാര്‍ഡിയന്‍ ആര്‍.പി.എം.' എന്ന പേരില്‍ തുടങ്ങിയ ടെലി-ഹെല്‍ത്ത് കണ്‍സല്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം വഴി ഈ കുട്ടികള്‍ക്ക് വിദഗ്ധരുടെ കണ്‍സള്‍ട്ടേഷന്‍ വീട്ടിലേക്ക് എത്തിച്ചുകൊടുക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. എന്‍.ഐ.ഡി.ഡിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. മോഹനചന്ദ്രനും ഐ.ബി.ഐ.എല്‍. സൊല്യൂഷന്‍സിന്റെ സി.ഇ.ഒ. ബിജു നായരുമാണ് പദ്ധതിയ്ക്ക് നേതൃത്വം വഹിക്കുന്നത്.



കുട്ടിയുടെ മാതാപിതാക്കള്‍ വേണം ഗാര്‍ഡിയനില്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയുടെ വിശദാംശങ്ങള്‍ കൃത്യമായും അപ്‌ലോഡ് ചെയ്യാന്‍. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രധാന ഫിസിഷ്യനായ ഡോ. മോഹന്‍ സയന, മറ്റ് ഡോക്ടര്‍മാരുമായി ചേര്‍ന്ന് ഓരോ കുട്ടിയ്ക്കും വേണ്ട സ്‌പെഷ്യല്‍ ടൂള്‍ കിറ്റുകള്‍ നല്‍കും. ഓരോ കുട്ടിയ്ക്കും തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്, സ്വന്തം വീടിന്റെ സംരക്ഷണത്തിലും പരിചിതത്വത്തിലും ഇരുന്നുകൊണ്ട് വിദഗ്ധാഭിപ്രായങ്ങളും ചികില്‍സയും ലഭിക്കുന്നു എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ എടുത്തുപറയേണ്ട ഗുണം.

ഇതുപ്രകാരം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും രക്ഷാധികാരികള്‍ക്കുമാണ് അവരുടെ അവസ്ഥയെപ്പറ്റി ആദ്യം അവബോധം നല്‍കുക. തങ്ങളുടെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നുള്ള കൃത്യമായ അറിവ് നല്‍കുന്നതോടൊപ്പം അതിനെ അതിജീവിക്കാനുള്ള വഴികളും പറഞ്ഞുകൊടുക്കുന്നു. ഇങ്ങനെ കുട്ടികളെക്കൊണ്ട് വേണ്ട ആക്ടിവിറ്റികള്‍ ചെയ്യിക്കാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്നു.

മാനസിക വളര്‍ച്ചയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായകമാകുന്ന ഈ ടെലി-ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സംവിധാനം തുടങ്ങിയത് എന്‍ഐഡിഡി സംഘടനയാണ്. ബെനഡിക്ടൈന്‍ പുരോഹിതനായ ഫാ. പോള്‍ സഹ്‌ളെറാണ് ഈ സംഘടനയുടെ ഉപജ്ഞാതാവ്. തുടക്കം മുതല്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും ആക്ടിവിറ്റികളും സംഘടിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന ആളാണ് ഫാ.പോള്‍. വൈദ്യസഹായത്തില്‍ മാത്രം ഒതുങ്ങാതെ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനായി ആളുകളെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രൊഫഷണല്‍ ട്രെയിനിങും ഇദ്ദേഹം നല്‍കുന്നുണ്ട്.

ഗാര്‍ഡിയന്‍ ടെലി-ഹെല്‍ത്തിന്റെ സേവനം, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ആരംഭിക്കുമെന്ന് ഐ.ബി.ഐ.എലിന്റെ സി.ഒ.ഒ. സന്ദീപ് ലാഡ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ലക്ഷക്കണക്കിന് കുട്ടികളുള്ള നാടാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് ഗാര്‍ഡിയന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ പ്രയോജനപ്പെടും. തുടക്കവര്‍ഷങ്ങളില്‍, സമാനചിന്താഗതിക്കാരായ വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ ഗാര്‍ഡിയന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights: tele-health consultation platform, guardian rpm, special childre, ibil solutions and nidd


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented