NDA: പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസേനയില്‍ 400 ഒഴിവ്; ജനുവരി 19-നകം അപേക്ഷിക്കാം


1 min read
Read later
Print
Share

കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

nda.nic.in

നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (I) 2021-ന് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണുള്ളത്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2021 ഏപ്രിൽ 18നാണ് പരീക്ഷ. കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ഡിഫൻസ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്സ് പാസായവരാകണം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

പ്രായപരിധി: 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകൾ എന്നിവയുടെ വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം. പരീക്ഷാഫീസ്: 100 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 19.

Content Highlights: NDA 400 vacancy for Plus two pass students, apply till january 19, UPSC

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PSC

1 min

55 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Sep 19, 2023


south Indian Bank

1 min

ബിരുദക്കാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്

Sep 20, 2023


jobs

1 min

യുഎസ് നികുതി രംഗത്ത് കരിയര്‍,വനിതകള്‍ക്ക് സൗജന്യ കോഴ്‌സുമായി അസാപ് കേരളയും വനിതാ ശിശു വികസന വകുപ്പും

Sep 21, 2023


Most Commented