Mathrubhumi Archives
സംസ്ഥാനത്തെ നൂതന വികസന ആവശ്യകതകള്‍ ഫലപ്രദമായി നേരിടാന്‍ ആവിഷ്കരിച്ച 'ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്സ്' പദ്ധതിയിലേക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷമാണ് കാലാവധി. വേണ്ടിവന്നാല്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാം. പ്രതിമാസം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ലഭിക്കാം. ആവശ്യകതയ്ക്കു വിധേയമായി ലബോട്ടറി, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ 50,000 രൂപയും അധികമായി ലഭിക്കാം. പ്രോജക്ടിന്റെ പുരോഗതി വിലയിരുത്തിയാകും ഫെലോഷിപ്പ് അനുവദിക്കുക.
മേഖലകള്‍
ആയുര്‍വേദം, ഇക്കോ ഡൈവേഴ്സിറ്റി, വാണിജ്യവിളകള്‍, റബ്ബര്‍, സൈബര്‍ ഡിജിറ്റല്‍ ടെക്നോളജി, ജനറ്റിക്സ്, ജനോമിക്സ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, ഇന്നവേഷന്‍ സെക്ടര്‍, തനത് സംസ്കാരം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. വിശദമായ മേഖലകള്‍/ഉപമേഖലകള്‍ www.kshec.kerala.gov.in ല്‍ നല്‍കിയിട്ടുണ്ട്.
കേരളീയര്‍ക്ക്
സയന്‍സ്/ടെക്നോളജി/സോഷ്യല്‍ സയന്‍സ്/ആര്‍ട്സ്/ഹ്യുമാനിറ്റീസ് മേഖലയില്‍ പിഎച്ച്.ഡി. ബിരുദം വേണം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം www.kshec.kerala.gov.in വഴി . അപേക്ഷയുടെ സോഫ്റ്റ് കോപ്പി heckerala@gmail.com ലേക്ക് അയക്കണം. വിശദമായ അപേക്ഷ കൗണ്‍സിലിലേക്ക് അയക്കണം.
Content Highlights: Navakerala post Doctoral fellowship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..