എൻ.ടി.പി.സിയില്‍ എൻജിനിയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി ആകാം | ശമ്പളം: 40,000-1,40000 രൂപ


ഗേറ്റ് 2022 അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്

ഫോട്ടോ: എൻ.എം പ്രദീപ്

ഊർജമേഖലയിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി.) എൻജിനിയറിങ് എക്‌സിക്യുട്ടീവ് ട്രെയിനിയാവാൻ ബിരുദധാരികൾക്ക് അവസരം. വിവിധ എൻജിനിയറിങ് വിഷയങ്ങളിലായി 864 ഒഴിവുകളുണ്ട്. ഗേറ്റ്-2022 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: 65 ശതമാനം മാർക്കോടെ നേടിയ എൻജിനിയറിങ് ടെക്നോളജി ബിരുദം/എ.എം. ഐ.ഐ. (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി). ഓരോ വിഷയത്തിലേക്കും അപേക്ഷിക്കാനുള്ള ഡിഗ്രി യോഗ്യത നേടിയിരിക്കേണ്ട എൻജിനിയറിങ് വിഷയങ്ങൾ:



  • ഇലക്‌ട്രിക്കൽ എൻജിനിയറിങ്: ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർസിസ്റ്റംസ് ആൻഡ് ഹൈവോൾട്ടേജ്/പവർ ഇലക്‌ട്രോണിക്‌സ്/പവർ എൻജിനിയറിങ്.
  • മെക്കാനിക്കൽ എൻജിനിയറിങ്: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജിനിയറിങ്/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ്/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്.
  • ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് പവർ/പവർ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്.
  • ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്: ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.
  • സിവിൽ എൻജിനിയറിങ്: സിവിൽ/കൺസ്ട്രക്ഷൻ എൻജിനിയറിങ്.
  • മൈനിങ് എൻജിനിയറിങ്: മൈനിങ്. ശമ്പള സ്കെയിൽ: 40,000-1,40,000 രൂപ.
വിവരങ്ങൾക്ക്: www.ntpc.co.in.

അപേക്ഷ ഒക്ടോബർ 28 മുതൽ നവംബർ 11 വരെ

Content Highlights: national thermal power corporation recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented