Image: Mathrubhumi.com
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സി(എന്‍.ഐ.എസ്.ഡി.)ല്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനരീതി മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രോഗ്രാമില്‍ സീനിയര്‍ സിറ്റിസണ്‍സ് കെയര്‍, ഡ്രഗ് അബ്യൂസ് പ്രിവെന്‍ഷന്‍, മറ്റ് സോഷ്യല്‍ ഡിഫന്‍സ് പ്രശ്നങ്ങള്‍ എന്നീ മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ്.
കുറഞ്ഞത് നാല് ആഴ്ചയും പരമാവധി മൂന്നു മാസവുമാണ് ഇന്റേണ്‍ഷിപ്പ്.
യോഗ്യത
ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍, ബിരുദ/പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍, റിസര്‍ച്ച് സ്കോളര്മാര് തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രപ്പോളജി, ലോ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ സാമൂഹികശാസ്ത്ര മേഖലകളില്‍ നിന്നാകണം അപേക്ഷകര്‍. വാര്‍ഷിക/സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷ
ആവശ്യകതയ്ക്കനുസരിച്ച് വര്‍ഷം മുഴുവന്‍ അപേക്ഷ സ്വീകരിക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് അക്കാദമിക് വര്‍ഷത്തില്‍ ഒരു അപേക്ഷയേ നല്കാന് കഴിയൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവേശനം തേടുമ്പോള്‍ അവരുടെ സ്ഥാപനം/കോളേജ് നല്കുന്ന റെക്കമന്‍ഡേഷന്‍ കത്ത് ഹാജരാക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലെ വാക്ചാതുര്യം അഭികാമ്യമാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം. ഓരോ മാസവും 25ാം തീയതിവരെ ലഭിക്കുന്ന അപേക്ഷകള്‍ തുടര്മാസത്തെ ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കും. അപേക്ഷ nisd.gov.in/internship.html വഴി നല്‍കാം.
Content Highlights: National Institute of Social Defence (NISD) Internship Scheme
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..