പത്താംക്ലാസുകാർക്ക് നബാഡിൽ അറ്റൻഡന്റാകാം


അവസാന തീയതി ജനുവരി 12

-

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റില്‍ (നബാര്‍ഡ്) വിവിധ സംസ്ഥാനങ്ങളിലായി 73 അറ്റന്‍ഡന്റ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തില്‍ 3 ഒഴിവുകളാണുള്ളത്. മുംബൈയിലെ ഹെഡ് ഓഫീസില്‍ 23 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ.

യോഗ്യത
പത്താംക്ലാസ് പാസായിരിക്കണം. 2019 ഡിസംബര്‍ 1ന് മുമ്പ് നേടിയതാകണം യോഗ്യത. ബിരുദവും ഉന്നതയോഗ്യതകളുമുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.

പ്രായം
18-30 വയസ്സ്. ഉദ്യോഗാര്‍ഥികള് 02.12.1989-നും 01.12.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി.,എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷി വിഭാഗത്തിലുള്ള ജനറല്‍ കാറ്റഗറിക്ക് 10 വര്‍ഷവും ഒ.ബി.സി.കാര്‍ക്ക് 13 വര്‍ഷവും എസ്.സി./എസ്.ടി.ക്കാര്‍ക്ക് 15 വര്‍ഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം
www.nabard.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, ഇടത് തള്ളവിരലടയാളം, സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പ്രസ്താവനയുടെ പകര്‍പ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

'I (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required' എന്ന പ്രസ്താവനയാണ് സ്വന്തം കൈയക്ഷരത്തില്‍ എഴുതി അപ്‌ലോഡ് ചെയ്യേണ്ടത്.

അപേക്ഷാഫീസ്
ജനറല്‍ വിഭാഗക്കാര്‍ക്ക് 450 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് 50 രൂപ. ഡെബിറ്റ്/കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.