വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനത്തിന് ആദ്യ ആഴ്ചയില്‍ നാലര ലക്ഷത്തിലേറെ അപേക്ഷ ലഭിച്ചു. 14 ജില്ലകളിലായി 4,64,100 അപേക്ഷയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ അപേക്ഷ തിരുവനന്തപുരത്തേക്കാണ് (52200) ലഭിച്ചത്. നവംബര്‍ 15-നാണ് എല്‍.ഡി.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ 18 രാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
ഇത്തവണ 18 ലക്ഷത്തിലേറെ അപേക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
Content Highlights: More than 4.6 lakh candidates applied for Kerala PSC LDC exam in first week