പ്രതീകാത്മചിത്രം (Photo: canva)
ഐ.ഐ.ടി.കൾ നടത്തുന്ന രണ്ടുവർഷ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശൈലേഷ് ജെ. മേത്ത സ്കൂൾ ഓഫ് മാനേജ്മെൻറ്് (ഐ.ഐ.ടി. ബോംബെ: www.som.iitb.ac.in), സ്കൂൾ ഓഫ് ബിസിനസ് (ഐ.ഐ.ടി. ഗുവാഹാട്ടി: www.iitg.ac.in/sob/), സ്കൂൾ ഓഫ് മാനേജ്മെൻറ്് ആൻഡ് ഓൺട്രപ്രനേർഷിപ്പ് (ഐ.ഐ.ടി. ജോധ്പുർ: iitj.ac.in/schools/index.php), ഇൻഡസ്ട്രിയൽ ആൻഡ് മാനേജ്മെൻറ്് എൻജിനിയറിങ് ഡിപ്പാർട്ട്മെൻറ്് (ഐ.ഐ.ടി. കാൻപുർ: www.iitk.ac.in/ime/), വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെൻറ്് (ഐ.ഐ.ടി. ഖരഗ്പുർ: som.iitkgp.ac.in/MBA/), സ്കൂൾ ഓഫ് മാനേജ്മെൻറ്് (ഐ.ഐ.ടി. മാൻഡി: iitmandi.ac.in/SOM/index.php), ഡിപ്പാർട്ട്മെൻറ്് ഓഫ് മാനേജ്മെൻറ്് സ്റ്റഡീസ് (ഐ.ഐ.ടി. ഡൽഹി: dms.iitd.ac.in, ധൻബാദ്: admission.iitism.ac.in/index.php/admission/mba, മദ്രാസ്: doms.iitm.ac.in/, റൂർഖി- ms.iitr.ac.in/) എന്നിവിടങ്ങളിലാണ് പ്രോഗ്രാം നടത്തുന്നത്.
വിശദമായ പ്രവേശനയോഗ്യത അതതു സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. അവസാന തീയതി സ്ഥാപന വെബ് സൈറ്റിൽ ലഭിക്കും. കാറ്റ് സ്കോർ പരിഗണിച്ചാകും അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
Content Highlights: MBA from IITs - Admission 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..