-
മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയും ഫോര്‍ച്ച്യൂണ്‍ ഐ.എ.എസ്. അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസസ് വെബിനാര്‍ പരമ്പരയിലെ രണ്ടാമത്തെ വെബിനാര്‍ ചൊവ്വാഴ്ച നടക്കും. വിഷയം: 'സിവില്‍ സര്‍വീസസ് പരീക്ഷ മലയാളത്തില്‍ നേരിടാം'. ഇന്‍കം ടാക്സ് വകുപ്പില്‍ ജോയിന്റ് കമ്മീഷണറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഐ.ആര്‍.എസ്. ഓഫീസര്‍ ജ്യോതിസ് മോഹന്‍ ആണ് അതിഥി. ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ മാതൃഭൂമിയുടെ ഫെയ്സ്ബുക്ക് പേജിലാണ് വെബിനാര്‍.
മലയാളത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ എന്തെല്ലാം, ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ലഭിക്കുന്നത്ര മാര്‍ക്ക് കിട്ടുമോ, അഭിമുഖത്തില്‍ എങ്ങനെ ശോഭിക്കാം തുടങ്ങിയ വിഷയങ്ങളില്‍ ജ്യോതിസ് മോഹന്‍ സംസാരിക്കുകയും ഉദ്യോഗാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.
വെബിനാറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും ചുവടെയുള്ള ഫോം പൂരിപ്പിക്കുക. എസ്. ഹരികിഷോര്‍ ഐ.എ.എസ് മുഖ്യാതിഥിയായ വെബിനാറിന്റെ ഒന്നാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Mathrubhumi GK & Current Affairs 2nd webinar for civil service aspirants will be conducted on 11 August
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..