അഭിമുഖത്തില്‍ സമ്മര്‍ദം സ്വാഭാവികം; ആത്മവിശ്വാസത്തോടെ നേരിട്ടാല്‍ മികച്ച മാര്‍ക്ക് നേടാം


1 min read
Read later
Print
Share

2017-ലെ സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമനായ രമിത്ത് ചെന്നിത്തല സംസാരിക്കുന്നു

രമിത് ചെന്നിത്തല വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നു | Photo: Mathrubhumi GK & CA Webinar on Civil Service Interview

സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസമാണ് പ്രധാനമെന്ന് ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറും 2017-ലെ സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമനുമായ രമിത് ചെന്നിത്തല. മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിന് എത്തുന്നവര്‍ക്ക് സമ്മര്‍ദം സ്വാഭാവികമാണെന്നും ആത്മവിശ്വാസം കൂട്ടുന്നതിലൂടെ ഇതിനെ മറികടക്കാമെന്നും രമിത് പറയുന്നു. മോക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിലൂടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ ധാരണയുണ്ടാക്കാനാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വീണ്ടും തിരിച്ചുവരാനുള്ള മാനസികശേഷി സൃഷ്ടിക്കേണ്ടതും നിര്‍ണായകമാണ്.

മലയാളത്തില്‍ പരീക്ഷയെഴുതിയാലും അഭിമുഖം ഇംഗ്ലീഷില്‍ ചെയ്യുന്നതാണ് നല്ലത്. ഭാഷയില്‍ ഏറെ അറിവുണ്ടാകുകയെന്നതല്ല, പറയുന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുക എന്നതാണ് പ്രധാനം. തയ്യാറെടുപ്പിന്റെ സമയത്ത് പഠിക്കുന്നതിനായി സ്വന്തംരീതി അവലംബിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

Content Highlights: Mathrubhumi GK & CA Webinar on Civil Service Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

Oct 3, 2023


JOBS

2 min

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അനധ്യാപകര്‍:  147 ഒഴിവുകള്‍ 

Oct 3, 2023


jobs

2 min

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്തികകളില്‍ അവസരം; 420 ഒഴിവുകള്‍ 

Oct 2, 2023


Most Commented