Representational Image (Photo: canva)
മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലായി 91 അധ്യാപക ഒഴിവ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 18 പഠന വകുപ്പുകളിലായി 80 ഗസ്റ്റ് അധ്യാപക ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ 11 അധ്യപക ഒഴിവുകളാണുള്ളത്. റഗുലര്‍ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങള്‍ താഴെ
മഹാത്മാഗാന്ധി സര്‍വകലാശാല
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ 18 പഠന വകുപ്പുകളില്‍ 80 ഗസ്റ്റ് അധ്യാപക ഒഴിവ്. കരാര്‍ നിയമനം. തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
ഒഴിവുകള്‍: കംപ്യൂട്ടര്‍ സയന്‍സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന് ലേണിങ്-4, എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍-2, സൈക്കോളജി-1, ബയോകെമിസ്ട്രി-2, ബയോഫിസിക്സ്-1, ഇന്‍ഓര്‍ഗാനിക്ക് കെമിസ്ട്രി-2, ഓര്‍ഗാനിക്ക് കെമിസ്ട്രി-1, ഫിസിക്കല്‍ കെമിസ്ട്രി-2, പോളിമര്‍ കെമിസ്ട്രി-1, കംപ്യൂട്ടര്‍ സയന്‍സ്-3, കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്-2, സ്റ്റാറ്റിസ്റ്റിക്സ്-3, എനര്‍ജി-2, നാനോ-2, സോളാര്‍-2, മെറ്റീരിയല്‍സ്-2, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്-3, അപ്ലൈഡ് ജിയോളജി-3, ഫുഡ് മൈക്രോബയോളജി-1, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി-2, ലോ-3, മാനേജ്മെന്റ്-1, ഹ്യൂമന്‍ റൈറ്റ്സ്-1, പൊളിറ്റിക്സ് ആന്‍ഡ് ഐ.ആര്.-3, പബ്ലിക്ക് പോളിസി ആന്‍ഡ് ഗവേണന്‍സ്-1, മാര്‍ക്കറ്റിങ്-1, എച്ച്.ആര്.എം./ജനറല്‍ മാനേജ്മെന്റ്-1, മാത്തമാറ്റിക്സ്-4, സ്റ്റാറ്റിസ്റ്റിക്സ്-4, ബയോനാനോ-2, കെമിസ്ട്രി-3, ഫിസിക്സ്-3, ഫിസിക്കല്‍ എജുക്കേഷന്‍-4, സ്കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്-3, ആന്ത്രപോളജി-1, ഹിസ്റ്ററി-2, ഡേറ്റ ആന്‍ഡ് മീഡിയ അനാലിസിസ് ഫോര്‍ ടൂറിസം, ഡെസ്റ്റിനേഷന്‍ ജ്യോഗ്രഫി സര്‍വീസ് ഓപ്പറേഷന്‍സ് മാനേജ്മെന്റ്-2.
വിശദവിവരങ്ങള്‍ക്കായി www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക. സര്‍വകലാശാല ആസ്ഥാനത്തെ വൈസ്ചാന്‍സലറുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ നടക്കുക. മേയ് 23, 24, 25, 27 തീയതികളിലാണ് അഭിമുഖം.
Also Read
കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാല 11 അധ്യപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ വ്യവസ്ഥയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷകള്‍ തപാലിലും അയയ്ക്കണം. പുനര്വിജ്ഞാപനമാണിത്.
ഒഴിവുകള്‍
പ്രൊഫസര്‍: മാനേജ്മെന്റ് സ്റ്റഡീസ്-1 (ഒ.ബി.സി.), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-1 (ഓപ്പണ്‍), ഇംഗ്ലീഷ്-1 (എല്‍.സി./എ.ഐ.).
അസോസിയേറ്റ് പ്രൊഫസര്‍: മ്യൂസിക്ക്-1 (മുസ്ലീം), വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി-1 (എല്‍.സി./എ.ഐ.), ബിഹേവിയറല്‍ സയന്‍സ്-1 (എസ്.ടി.), സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ്-1 (ഒ.ബി.സി.), ഫിസിക്സ്-1 (ഇ.ടി.ബി.), മാനേജ്മെന്റ് സ്റ്റഡീസ്-1 (ഹിയറിങ് ഇംപയേര്‍ഡ്).
അസിസ്റ്റന്റ് പ്രൊഫസര്‍: വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി-1 (എസ്.ടി.), ഇക്കണോമിക്സ്-1 (ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി). വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 2000 രൂപ. എസ്.സി./എസ്.ടി. വിഭാഗത്തിന് 1000 രൂപ. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളുമായി The Registrar, Kannur University, Thavakkara, Civil Station (PO), Kannur-2 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 27.അപേക്ഷ തപാല്‍ വഴി സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..