.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ 328 ഒഴിവുണ്ട്. ഇതില്‍ 310 ഒഴിവുകള്‍ മെഷീന് ഓപ്പറേറ്റര്‍ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തില്‍
- മെഷീന് ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ - 310: ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു. 18 - 41. 12950 രൂപ. പുരുഷന്മാര്ക്ക് മാത്രം അപേക്ഷിക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
- അപ്രന്റിസ് - 15: ഏഴാം ക്ലാസ്. 18 - 41. 12550 രൂപ. ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍.
- ടെക്നീഷ്യന് - 2: ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. 20-41. 12550 രൂപ. ഒഴിവ് മുട്ടത്തറയില്‍.
- ഇലക്ട്രീഷ്യന് - 1: ഐ.ടി.ഐ. ഇലക്ട്രീഷ്യന്, ഹൈടെന്‍ഷന്‍ ഉപഭോക്താവായ ഫാക്ടറിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മൂന്നുവര്‍ഷത്തെ പരിചയം. 21- 41. 14750 രൂപ. ഒഴിവ് മുട്ടത്തറയില്‍.

ഇവിടെ ക്ലിക്ക് ചെയ്യുക
അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന്, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ - 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
Content Highlights: machine operator vacancy in Oushadhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..