പ്രതീകാത്മക ചിത്രം | Mathrubhumi archives
ചോദ്യം : എല്‍.പി.എസ്.എ. റാങ്ക്പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉപപട്ടികയിലാണ്. ഉപപട്ടികയിലുള്ള റാങ്കുകാരുടെ നിയമനങ്ങള്‍ ഏത് രീതിയിലാണ്? ഉപപട്ടികയിലെ റാങ്കുകാര്‍ക്ക് നിയമനസാധ്യതയുണ്ടോ?
ഉത്തരം : മുമ്പത്തെ റാങ്ക്ലിസ്റ്റില്നിന്ന് നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ തോതിനനുസരിച്ചോ അല്ലെങ്കില്‍ പരീക്ഷാത്തീയതിവരെ പുതിയ സെലക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ തോതനുസരിച്ചോ ആണ് റാങ്ക്ലിസ്റ്റിന്റെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യേഗാര്‍ഥികളെ നിശ്ചയിക്കുന്നത് എന്നാല്‍ മുഖ്യപട്ടികയിലെ സാമുദായിക പ്രാതിനിധ്യം പരിഹരിക്കുന്നതിനാണ് ഈഴവ, മുസ്ലിം, എസ്.സി., എസ്.ടി., ഒ.ബി.സി., വിശ്വകര്‍മ, ലാറ്റിന്‍ കാത്തോലിക്/ആംഗ്ലോ ഇന്ത്യന്‍, എസ്.ഐ.യു.സി.നാടാര്‍, അവശക്രൈസ്തവര്‍ (ടഇഇഇ), ഹിന്ദു നാടാര്‍, ധീവര എന്നീ സമുദായങ്ങളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ ഉപപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ ഈഴവ, തിയ്യ, ബില്ലവ എന്നിവര്‍ക്ക് 14 ശതമാനം സംവരണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുമടങ്ങ് ഉദ്യോഗാര്‍ഥികളെയാണ് ഉപപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈഴവ, മുസ്ലിം, ഒ.ബി.സി. എന്നീ വിഭാഗങ്ങള്‍ മുഖ്യപട്ടികയില്‍ ധാരാളമുണ്ടാകുന്നതുകൊണ്ട് ഈ വിഭാഗത്തിന്റെ ഉപപട്ടികയില്നിന്ന് സാധാരണമായി നിയമനം നടക്കാനിടയില്ല. എന്നാല്‍ മുഖ്യപട്ടികയില്‍ പ്രാതിനിധ്യ ക്കുറവുള്ള ഇതര വിഭാഗങ്ങള്‍ക്ക് നിയമന ശുപാര്‍ശ ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.
(ജൂലായ് ആദ്യ വാരം തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..