രാജേഷ് സുബ്രഹ്‌മണ്യം, അരവിന്ദ് മണി | Photo: Special Arrangement
തിരുവനന്തപുരം: ലയോളസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ലയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്റെ (LOBA) 2023ലെ വാര്‍ഷിക ഗ്ലോബല്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരം FedEx കോര്‍പറേഷന്‍ പ്രസിഡന്റും സിഇഒയുമായ രാജേഷ് സുബ്രഹ്‌മണ്യത്തിന്.ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മാതാക്കളായ 'റിവര്‍'സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണിക്കാണ് യങ് അച്ചീവേഴ്‌സ് പുരസ്‌കാരം. ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പാണിത്. മാര്‍ച്ച് 11ന് നടക്കുന്ന ചടങ്ങില്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങും.
ചടങ്ങില്‍ ഐബിഎസ് സോഫ്റ്റ്വെയര്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ശ്രീ. വി കെ മാത്യൂസ് മുഖ്യാതിഥിയാകും. പുതുതലമുറയ്ക്ക് മാതൃകയാകാന്‍ കഴിയുന്ന ലയോളസ്‌കൂളിലെ പഴയ വിദ്യാര്‍ത്ഥി കൂട്ടത്തില്‍ നിന്നും മികച്ച നേതാക്കളെ അംഗീകരിക്കുക എന്നതാണ് ലീഡര്‍ഷിപ്പ് അവാര്‍ഡുകളുടെ ലക്ഷ്യമെന്ന് എന്ന് LOBA പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലയോള സ്‌കൂള്‍ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും, 2018-ല്‍ വിരമിച്ച അനധ്യാപക ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമും നാലായിരത്തിലധികം പേരുള്ള ഈ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ആവിഷ്‌കരിച്ചിട്ടുണ്ട്
Content Highlights: LOBA leadership awards to Rajesh Subramanyam and Aravind Mani
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..