.jpg?$p=a80322e&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം
വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദേശം. കഴിഞ്ഞ ആഴ്ചയാണ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സിയുടെ മെസേജ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് പരിശോധനകൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ജില്ലാതലത്തില്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
മെസേജ് ലഭിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ മെയിന്‍ ലിസ്റ്റില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവ് ഉദ്യോഗാര്‍ത്ഥികളാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. 14 ജില്ലയില്‍ നിന്നുമായി പതിനായിരത്തോളം പേര്‍ക്കാണ് മെസേജ് ലഭിച്ചത്. ഇതേതുടര്‍ന്ന് വിമര്‍ശനങ്ങളും വ്യാപകമാണ്.
കഴിഞ്ഞ കമ്മീഷന് യോഗത്തിലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണത്തില്‍ ധാരണയായത്. ആവശ്യത്തിലേറെ ഉദ്യോഗാര്‍ഥികളെ റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുത്തി അവരില്‍ അനാവശ്യമായി പ്രതീക്ഷയുണ്ടാക്കുന്ന സമീപനം പാടില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ പട്ടികയില്‍നിന്നുള്ള നിയമന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ സാധ്യതാപട്ടിക തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചതോടെ ഇത് തീരെ കുറവാണെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനും പി.എസ്.സിക്കും പരാതിയും നല്കി.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജോലി ലഭിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികൾ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ സമരം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് ചുരുക്കാന്‍ പി.എസ്.സി തീരുമാനിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..