സാങ്കേതിക സര്‍വകലാശാല: പ്രധാന തസ്തികകളില്‍ നിയമന വിജ്ഞാപനം


ഡീന്‍ (അക്കാദമിക്, റിസര്‍ച്ച്), രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

-

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലാ ചട്ടം നിലവില്‍ വന്നതിനുപിന്നാലെ അഞ്ച് തസ്തികളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡീന്‍ (അക്കാദമിക്, റിസര്‍ച്ച്), രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഡീന്‍ തസ്തികയ്ക്ക് 20 വര്‍ഷത്തെ അധ്യാപനപരിചയമാണ് ആവശ്യം. സര്‍വകലാശാലയിലോ അഫിലിയേറ്റഡ് കോളേജുകളിലോ സര്‍വകലാശാലയുടെ സ്വയംഭരണ കോളേജുകളിലോ അനുബന്ധ കോളേജുകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച എന്‍ജിനിയറിങ് സാങ്കേതികവിദ്യാ മേഖലയിലെ ദേശീയ സ്ഥാപനങ്ങളിലോ ആണ് അധ്യാപന പരിചയം വേണ്ടത്.

രജിസ്ട്രാര്‍ക്കും 15 വര്‍ഷത്തെ അധ്യാപനപരിചയവും അഞ്ചുവര്‍ഷത്തെ ഭരണപരിചയവും ആവശ്യമുണ്ട്.

സര്‍വകലാശാലയിലോ അതിനു കീഴിലുള്ളതോ ആയ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച എന്‍ജിനിയറിങ് സാങ്കേതികവിദ്യാ സ്ഥാപനത്തിലെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. എം.ബി.എ. ഫിനാന്‍സ് അഭിലഷണീയ യോഗ്യതയോടെയുള്ള ബിരുദാനന്തര ബിരുദമാണ് ഫിനാന്‍സ് ഓഫീസര്‍ക്കായി യോഗ്യത നിശ്ചയിച്ചത്.

20 വര്‍ഷത്തെ അധ്യാപന പരിചയമാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://ktu.edu.in

Content Highlights: KTU invites application for major posts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented