Photo: screengrab
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോള്‍ഡ് അപ്രൈസര്‍മാരെ തേടുന്നു. ആകെ 586 ഒഴിവുണ്ട്. കമ്മിഷന് വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. വനിതകള്‍ക്കും അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവര്‍, ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലിചെയ്യാന്‍ തയ്യാറായിരിക്കണം. ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലകളിലേക്ക് അപേക്ഷിക്കരുത്.
യോഗ്യത: പത്താംക്ലാസ് ജയം. സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നതില്‍ ഏതെങ്കിലും അംഗീകൃതസ്ഥാപനം/ഏജന്‍സി നല്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആഭരണനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം. സ്വര്‍ണപ്പണിയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 21-50 വയസ്സ്.
തിരഞ്ഞെടുപ്പ്: അഭിമുഖം, പ്രായോഗികപരിജ്ഞാന പരീക്ഷ, പോലീസ് വെരിഫിക്കേഷന്/ക്ലിയറന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സെക്യൂരിറ്റി തുക, ഇന്‍ഡെമിനിറ്റി ബോണ്ട്, പൊതുസമ്മതരായ രണ്ട് വ്യക്തികളുടെ ജാമ്യം എന്നിവ നിയമനസമയത്ത് നല്‍കേണ്ടിവരും.
അപേക്ഷ: കേരള ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ പേരില്‍ അപേക്ഷ തയ്യാറാക്കി ബാങ്കിന്റെ റീജണല്‍ ഓഫീസുകള്‍/ജില്ലാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21 (5 pm).
Content Highlights: KSCB Gold Appraiser Recruitment 2023, Kerala bank, jobs, Kerala State Cooperative Bank
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..