പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന പെൺകുട്ടികൾക്കായി കൊട്ടക് കന്യാ സ്കോളർഷിപ്പ്


Photo: kotak kanya scholarship

പെൺകുട്ടികൾക്കായി കൊട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകുന്ന കൊട്ടക് കന്യാ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. 12-ാം ക്ലാസ് കഴിഞ്ഞ് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്.

നാക് അംഗീകാരം, എൻ.ഐ.ആർ.എഫ്. റാങ്കിങ് എന്നിവയുള്ള സ്ഥാപനത്തിലായിരിക്കണം ഒന്നാംവർഷ പ്രവേശനം നേടിയിരിക്കേണ്ടത്. എൻജിനിയറിങ്, എം.ബി.ബി.എസ്., ആർക്കിടെക്ചർ, ഡിസൈൻ, ഇൻറഗ്രേറ്റഡ് എൽഎൽ.ബി. തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലൊന്നിൽ പഠിക്കുന്നവരാകണം.

ക്ലാസ് 12 ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 85 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. നേടണം. വാർഷിക കുടുംബവരുമാനം 3,20,000 രൂപ കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം പരമാവധി ഒന്നരലക്ഷം രൂപവരെ, പഠനം പൂർത്തിയാക്കുംവരെ, സ്കോളർഷിപ്പായി നൽകും. ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള അക്കാദമിക് ചെലവുകൾ, ഹോസ്റ്റൽ ഫീസ് (ഓൺ കാമ്പസ് ഹോസ്റ്റലുകൾക്കുമാത്രം), ഇൻറർനെറ്റ്, ലാപ്ടോപ്പ്, ബുക്സ്, സ്റ്റേഷനറി തുടങ്ങിയ ചെലവുകൾക്കായി മാത്രം സ്കോളർഷിപ്പ് തുക ഉപയോഗിക്കാം.

അപേക്ഷ www.buddy4study.com/scholarship ൽ, ‘കൊട്ടക് കന്യാ സ്കോളർഷിപ്പ് 2022’ വിജ്ഞാപന ലിങ്കിലുള്ള ‘അപ്ലൈ നൗ’ ലിങ്കുവഴി നവംബർ 30 വരെ നൽകാം.

Content Highlights: Kotak Kanya Scholarship 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented