ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററിൽ തൊഴിൽപരിശീലനം


പ്രതീകാത്മകചിത്രം | ഫോട്ടോ: ജെ.ഫിലിപ്പ്/ മാതൃഭൂമി

എറണാകുളം ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്റർ വിവിധ കോഴ്സുകളിൽ പരിശീലനംനൽകുന്നു. കേന്ദ്ര സർക്കാരിന്റെ മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയത്തിനു കീഴിലുള്ള അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മിഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പരിശീലനത്തിനുശേഷം ഖാദി ഗ്രാമവ്യവസായ കമ്മിഷൻ, ഖാദി ബോർഡ്, ഡി.ഐ.സി. എന്നിവവഴി 35 ശതമാനംവരെ തുകയുടെ സബ്‌സിഡിയോടുകൂടി ബാങ്കുകളിൽനിന്ന്‌ തൊഴിൽവായ്പയും ലഭ്യമാക്കും. പരിശീലനംകഴിയുന്നവർക്ക് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ വീവിങ് ജോലിയും നൽകുന്നു.

കോഴ്സുകൾ: ഫ്രെയിം/സെമി ഓട്ടോമാറ്റിക് ലൂം ഖാദി വീവിങ് പരിശീലനം, ഖാദി സ്പിന്നിങ് എന്നിവ സ്റ്റൈപ്പൻഡറി കോഴ്സുകളാണ്. ഓട്ടോമാറ്റിക് കണ്ണട ലെൻസ് ഫിറ്റിങ്, കംപ്യൂട്ടർ, ബ്യൂട്ടീഷ്യൻ, ടൈലറിങ് ട്രെയിനിങ് എന്നിവ നോൺ സ്റ്റൈപ്പൻഡറി കോഴ്സുകളാണ്. കൂടാതെ മറ്റ് ഹ്രസ്വകാല കോഴ്‌സുകളും ഉടൻ ആരംഭിക്കും.

സ്റ്റൈപ്പൻഡറി കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള പ്രായം 16-നും 45-നും ഇടയിൽ. നോൺ സ്റ്റൈപ്പൻഡറി കോഴ്‌സുകൾക്ക് പ്രായം 50. താമസിക്കുന്നതിന് ഹോസ്റ്റൽ സൗകര്യം എല്ലാവർക്കും നിബന്ധനകൾക്കു വിധേയമായി സൗജന്യമാണ്.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ പേര്, അഡ്രസ്, ജാതി, മതം, ജനന തീയതി, വിദ്യാഭ്യാസയോഗ്യത, ചേരാനാഗ്രഹിക്കുന്ന കോഴ്‌സ്, ഫോൺ നമ്പർ, രണ്ട്‌ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പൽ, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ്റ് ബോക്സ് നമ്പർ 24, വടക്കൻ പറവൂർ പി.ഒ., എറണാകുളം ജില്ല, പിൻ 683 513 എന്ന മേൽവിലാസത്തിലോ kgvnkm@rediffmail.com എന്ന ഇ-മെയിലിലോ അപേക്ഷ അയയ്ക്കണം. വിവരങ്ങൾക്ക്: 9496861350.

Content Highlights: Khadi Gram Udyog Training Courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented