Representational Image | Photo: canva.com
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-യ്ക്ക് ഏപ്രില്‍ 3 മുതല്‍ 17 വരെ അപേക്ഷിക്കാം.
എല്‍.പി അധ്യാപകരാകാനുള്ള കാറ്റഗറി-I, യു.പിയിലേക്കുള്ള കാറ്റഗറി-II, ഹൈസ്‌കൂളിലേക്കുള്ള കാറ്റഗറി-III, ഭാഷാ അധ്യാപകര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കായുള്ള കാറ്റഗറി-IV എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
https://ktet.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഓരോ കാറ്റഗറിക്കും 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപ. ഒന്നില്‍ കൂടുതല്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. എന്നാല്‍ അപേക്ഷിക്കുന്ന ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസടയ്ക്കണം.
ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുളളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേതില്ല. അപേക്ഷാര്‍ത്ഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത,ജാതി, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തേതാണ്. KTET MARCH 2023 NOTIFICATION
Content Highlights: Kerala Teacher Eligibility Test (K-TET) 2023
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..